ഹിജാബ് വിഷയത്തിൽ വിമർശനവുമായി മംഗളൂരു എംഎൽഎ

ബെംഗളൂരു: ഹിജാബ് അനുകൂലികൾക്കെതിരെ വിമർശനവുമായി മംഗലാപുരം യു.ടി ഖാദർ. സൗദി അറേബ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയാൽ ഇന്ത്യയിലെ സംസ്‌കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഹമ്പൻകട്ട യൂണിവേഴ്സിറ്റി കോളേജിലേയും ഉപ്പിനങ്ങാടി ഗവൺമെന്റ് കോളേജിലേയും വിദ്യാർത്ഥികൾ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മംഗളൂരുവിലെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാദർ.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ഇന്ത്യയുടെ സംസ്കാരം നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ എത്രയാണെന്ന് അറിയണമെങ്കിൽ നിങ്ങൾ പുറത്ത് പോയാൽ മനസ്സിലാകും. ഇവിടെ നിങ്ങൾക്ക് ആരുമായും സംസാരിക്കുവാനും പത്രസമ്മേളനം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഹിജാബ് പ്രതിഷേധിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ വിഷയത്തിൽ മുൻഗണന നൽകണം. തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കണം. പത്താം ക്ലാസ്സ്‌ മുതലുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടാക്കാൻ സാധിക്കില്ലെന്നും യു.ടി ഖാദർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയും സംഗീതയും ഒന്നിക്കുന്നു
[masterslider id="10"]

Related posts