‘ദ കേരള സ്‌റ്റോറി’യും ഒടിടിയിലേക്ക് 

ജൂണിൽ ഒ.ടി.ടിയിലേക്ക് എത്തുന്നത് വമ്പൻ സിനിമകൾ. മലയാളത്തിൽ നിന്നും ‘2018’ എത്തുമ്പോൾ ഹോളിവുഡ് ചിത്രം ‘അവതാർ 2’വും ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’യും തമിഴ് ചിത്രം ‘പിച്ചൈക്കാരനും’, ഹോളിവുഡ് ചിത്രം ‘എക്‌സ്‌ട്രാക്ഷൻ 2’വും ഈ മാസം ഒ.ടി.ടിയിൽ എത്തും. ജൂഡ് ആന്തണി ചിത്രം 2018 ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് സോണി ലിവിൽ ചിത്രം റിലീസ് ചെയ്തത്. സിനിമ തിയേറ്ററിൽ എത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിൽ റിലീസ് ചെയ്യാവൂ എന്ന കരാർ ലംഘിച്ചതിനാൽ…

Read More

ദി കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥിനികൾക്ക് അവധി, ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച്‌ പ്രിൻസിപല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി. ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില്‍ പറഞ്ഞിരുന്നു. എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്‍കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു…

Read More

കേരള സ്റ്റോറി കാണാൻ അവധിയും ടിക്കറ്റും നൽകി ആയുർവേദ കോളേജ്

ബെംഗളൂരു: കേരള സ്റ്റോറി കാണുന്നതിനായി കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ആയുർവേദ കോളേജ്. ബാഗൽകോട്ട് ഇൽകൽ വിജയ മഹാന്തേഷ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് കോളേജിന്റെ സമീപത്തെ തിയേറ്ററിൽ സിനിമ കാണുന്നതിന് ഇന്നലെ ഉച്ചയ്ക്ക് കോളേജ് അവധി നൽകിയത്. ഒപ്പം സൗജന്യ ടിക്കറ്റും നൽകി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥിനികൾ നിർബന്ധമായും സിനിമ കാണണമെന്നും പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.

Read More