പ്രധാന മന്ത്രിക്കൊപ്പം വിരുന്നിൽ കന്നഡ സൂപ്പർ താരങ്ങളും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കന്നഡ സിനിമാതാരങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ എത്തിയതാണ് പ്രധാനമന്ത്രി.

ബെംഗളൂരു രാജ്ഭവനിൽ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ യഷ്, റിഷഭ് ഷെട്ടി എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഐഇൻഫ്ലവൻസർമാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാൻ എത്തിയിരുന്നു. ഇവർക്ക് പുറമെ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും വിരുന്നിനെത്തി.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

കർണാടകയുടെ സംസ്‌കാരം, സിനിമ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts