അധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ജാതി വിളിച്ച്‌ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു.

ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts