ഐസിയുവിൽ നിന്നും അപ്പ അന്വേഷിച്ചത് നിമിഷ പ്രിയയുടെ കാര്യം : മരിയ ഉമ്മൻ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച്‌ മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കാണാന്‍ എത്തിയപ്പോള്‍…

Read More

ഉത്തിഷ്ഠ ഉത്സവ് 2023′ ഫെബ്രുവരി 25 ന്

ബെംഗളൂരു: ഭാരതത്തിന്റെ പാരമ്പര്യത്തിനും സാംസ്കാരിക പരിപാടികൾക്കും കലാപരിപാടികൾക്കും പിന്തുണ നൽകാനുള്ള നിരന്തര പ്രയത്നത്തിന് അനുസൃതമായി, 2023 ഫെബ്രുവരി 25-ന് വൈകുന്നേരം അഞ്ച് മണിമുതൽ ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിൽ ‘ഉത്തിഷ്ഠ ഉത്സവ് 2023’ എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കർണാടകയിലെ നാടോടിനൃത്തങ്ങളും പ്രശസ്ത സിനിമ നൃത്ത താരങ്ങളായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാന യും അരങ്ങിൽ എത്തുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു , കൂടുതൽ വിവരങ്ങളക്ക് www.uthishta.org അല്ലെങ്കിൽ 99726 56969 പതിനാറാം നൂറ്റാണ്ടിലെ…

Read More

ആനയെ രക്ഷിച്ച ടൈഗർ റിസർവിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു. ജീവനക്കാരുടെ ഈ പ്രവൃത്തി സോഷ്യല്‍മീഡിയയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ പിടിച്ചു പറ്റി. ഇത് കണ്ടതില്‍ സന്തോഷമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയ്ക്ക് ജീവന്‍ തിരിച്ച്‌ കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്. വീഡിയോയില്‍ ഒരു പിടിയാന…

Read More

അധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ജാതി വിളിച്ച്‌ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം…

Read More

മന്ത്രിമാൾ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു!

ബെംഗളൂരു : ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മല്ലേശ്വരത്തെ മന്ത്രി മാൾ ബി.ബി.എം.പി.അധികൃതർ വീണ്ടും അടച്ചു പൂട്ടി സീൽ ചെയ്തു. 42.63 കോടി നികുതിയിനത്തിൽ കുടിശ്ശിക വരുത്തിയതിനാലാണ് നടപടി. 2018 മുതലുള്ള നികുതി കുടിശിക നിലവിലുണ്ട്, ഇതുവരെ 3 തവണ മന്ത്രി മാൾ അടപ്പിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിന്നും മറ്റും അനുകൂല വിധി വാങ്ങി തുറക്കുകയായിരുന്നു. മന്ത്രി മാളിലെ ഓഫീസ് അടച്ച് പൂട്ടി കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും അധികുതൽ സീൽ ചെയ്തു. നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി…

Read More

നൻപകൽ നേരത്ത് മയക്കം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ച ഗംഭീരമായ ചിത്രം നൻപകൽ നേരത്ത് മയക്കം ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് തിയറ്ററുകളിലും വരവേൽപ്പ് ലഭിക്കുന്നതിൽ മമ്മൂട്ടി നന്ദി പറഞ്ഞു രംഗത്ത് എത്തിയിരുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നത് പുതിയ വാർത്തയാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലർന്ന ചിത്രമായതിനാൽ അവിടെയും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന്…

Read More

ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ, ‘ആശുപത്രിയിൽ നിന്നും താത്കാലിക ബ്രേക്ക്‌’

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരു എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിനാല്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം. ആരോഗ്യനില മെച്ചപ്പെട്ടതിന്റെ ആശ്വാസം പകരാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നൊരിടവേള എന്ന ആമുഖത്തോടെയാണ് ചിത്രം. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ്…

Read More

കർണാടക ബജറ്റ്: വിളർച്ച ചെറുക്കാനും മാനസികാരോഗ്യ പദ്ധതി വ്യാപിപ്പിക്കുന്നതിനും 100 കോടി മാറ്റിവെച്ച് സർക്കാർ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫെബ്രുവരി 17 വെള്ളിയാഴ്ച ബജറ്റിൽ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന വ്യവസ്ഥകൾ പ്രഖ്യാപിച്ചു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിന്റെ നിലവിലെ ഭരണത്തിന്റെ അവസാനത്തെ ബജറ്റ് ആയിരുന്നു നടന്നത്. ബെംഗളൂരുവിലെ ജനസാന്ദ്രതയേറിയ മാർക്കറ്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും 50 കോടി രൂപ ചെലവിൽ 250 ‘ഷീ ടോയ്‌ലറ്റുകൾ’ നിർമ്മിക്കാൻ സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ഏഴ് താലൂക്കുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ 100 കിടക്കകളുള്ള ആശുപത്രികളാക്കി ഉയർത്തുമെന്നും സർക്കാർ പ്രതിജ്ഞയെടുത്തു. വിളർച്ച…

Read More

കർണാടക ബജറ്റ്: നഗരത്തിൽ സ്റ്റാർട്ടപ്പ് പാർക്കിനായി 30 കോടി നീക്കിവെച്ച് സർക്കാർ

ബെംഗളൂരു: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കർണാടക സംസ്ഥാനത്തിന് ഒരു പുതിയ സ്റ്റാർട്ടപ്പ് പാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 30 കോടി രൂപ ചെലവിൽ അത്യാധുനിക സ്റ്റാർട്ടപ്പ് പാർക്ക് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി ബൊമ്മൈ തന്റെ സർക്കാരിന്റെ കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാമത് എഡിഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.…

Read More

കർണാടക ബജറ്റ്: വായ്പാ കാലാവധി പരിധിയും കാർഷിക സബ്‌സിഡിയും ഉയർത്തി സർക്കാർ

ബെംഗളൂരു: കർഷകരെ ആകർഷിക്കുന്നതിനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കർഷകർക്ക് നൽകുന്ന പലിശരഹിത ഹ്രസ്വകാല വായ്പയുടെ പരിധി വരുന്ന സാമ്പത്തിക വർഷം മുതൽ 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് തടസ്സരഹിതവും ആവശ്യാധിഷ്‌ഠിതവുമായ വായ്പാ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ധനകാര്യ പോർട്ട്‌ഫോളിയോ കൈവശമുള്ള ബൊമ്മൈ സംസ്ഥാന നിയമസഭയിൽ 2023-34 ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഈ വർഷം 30 ലക്ഷത്തിലധികം കർഷകർക്ക് 25,000 കോടി രൂപ വായ്പ വിതരണം ചെയ്യുമെന്നും…

Read More
Click Here to Follow Us