ബെംഗളൂരു: സ്‌ഫോടനക്കേസിൽ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിൽ കഴിയുന്ന അബ്ദുന്നാസിർ മഅ്‌ദനി രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇന്ന് സുപ്രീം കോടതിയിൽ. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ചിരിക്കുന്ന ഹർജി പിൻവലിച്ചു. മൂന്നാഴ്‌ച മുമ്പ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്‌ദനിയെ ബംഗളൂരു ആസ്റ്റർ സി.എം.ഐ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് എംആർഐ സ്‌കാൻ ഉൾപ്പെടെ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. ആ പരിശോധന ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇൻറേണൽ…
Read MoreTag: Latestnews
കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ യുടെ മകൻ പിടിയിൽ
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകനെ ലോകായുക്ത പിടികൂടി. ബിജെപി എംഎല്‍എ മദാല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മദാലിനെയാണ് ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ഓഫീസില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഘം പിടികൂടിയത്. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയാണ് മദാല്‍ വിരുപക്ഷപ്പ. പ്രശാന്ത് മദാല്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി ലഭിച്ചിരുന്നതായി ലോകായുക്ത സംഘം അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു. പ്രശാന്തിന്‍റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തതായും ഇതിന്‍റെ ഉറവിടം…
Read Moreപരീക്ഷഹാളിലും ഹിജാബിന് വിലക്ക്
ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. ഹിജാബ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പരീക്ഷ ഹാളുകളിൽ ഹിജാബ് അനുവദിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു. സ്കൂളുകളിലും പിയു കോളേജുകളിലും ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്തുക്കൾ ധരിച്ച് ക്ലാസിൽ കയറരുതെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
Read Moreസെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…
Read Moreഗതാഗത കുരുക്കും വെള്ളക്കെട്ടും, പരിഹാരവുമായി ബിബിഎംപി ബജറ്റ്
ബെംഗളൂരു: ഗതാഗത കുരുക്കും വെള്ളക്കെട്ടും തുടങ്ങി നിരവധി പ്രതിസന്ധി നേരിടുന്ന മഹാനഗരത്തിന്റെ പ്രതിഛായ മാറ്റുന്നതിനായി വികസന പദ്ധതിയുമായി ബിബിഎംപി. 11163 കോടി രൂപയുടെ ബജറ്റ് ധനകാര്യ വിഭാഗം സ്പെഷ്യൽ കമ്മീഷണർ ജയ റാം റായ്പുര അവതരിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനും കാലവർഷ കെടുതി നേരിടുന്നതിനുമായി 1643 കോടി രൂപ അനുവദിച്ചു.
Read Moreസൗദി ആരോഗ്യ മന്ത്രാലയം, ബെംഗളൂരുവിൽ നിന്നും പത്തു മലയാളി നഴ്സുകൾ തിരഞ്ഞെടുക്കപ്പെട്ടു
ബെംഗളൂരു: സൗദി ആരോഗ്യ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ബെംഗളൂരുവിലെ ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ വച്ച് ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സംഘടിപ്പിച്ച റിക്രൂട്ട്മെന്റിൽ നോർക്ക റൂട്ട്സ് മുഖേന അപേക്ഷിച്ച പത്തു മലയാളി നഴ്സിങ് ഉദ്യോഗസ്ഥർ തിരഞ്ഞടുക്കപ്പെട്ടു . നോർക്ക റൂട്ട്സിൻറെ റിക്രൂട്ട്മെന്റ് സർവീസ് ഫീസ് 30000 രൂപ . തിരഞ്ഞെടുക്കപ്പെട്ടവർ മേൽപറഞ്ഞതും ജി എസ് ടി നികുതിയും അടച്ചാൽ മതിയാകുമെന്ന് ബെംഗളൂരു നോർക്ക ഓഫീസർ അറിയിച്ചു.
Read Moreസുസ്മിത സെന്നിന് ഹൃദയാഘാതം
ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി ബോളിവുഡ് താരസുന്ദരി സുസ്മിത സെന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വാര്‍ത്ത ആരാധകരെ അറിയിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയത്തില്‍ സ്‌റ്റെന്റ് ഘടിപ്പിച്ചതായും താരം വ്യക്തമാക്കി. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും’ (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). ‘രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട്…
Read Moreബ്രഡ് തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ മരിച്ചു
ചെന്നൈ: ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം. ഹരിഹരന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കടലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിനുള്ള പരിശീലനത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിക്കുന്നിനിടെയാണ് അന്ത്യം. 70 കിലോയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. അവിടെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി…
Read Moreഅമ്മ മരിച്ചിട്ട് 2 ദിവസം, ഒന്നും അറിയാതെ മകൻ 14 കാരൻ മകൻ
ബെംഗളൂരു: അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മയ്‌ക്കൊപ്പം കഴിഞ്ഞ് മകന്‍. ബെംഗളൂരു ആര്‍ടി നഗറില്‍ ആണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗര്‍ കുറഞ്ഞിനെ തുടര്‍ന്ന് മരിച്ചത്. ഇവര്‍ക്ക് ലോ പ്രഷറും ഉണ്ടായിരുന്നു. അന്നമ്മയുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എപ്പോഴും കളിക്കാന്‍ പുറത്ത് പോകും. ഭക്ഷണവും ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ്. അതുകൊണ്ട് മകന്‍ തിരികെ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മ ഉറക്കമാണ്. തന്നോടുള്ള പിണക്കത്തെ തുടര്‍ന്നാണ് അമ്മ മിണ്ടാത്തതെന്നാണ് 14കാരനായ മകന്‍ കരുതിയത്.…
Read Moreറെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 9 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ
ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച് ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍…
Read More