സുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം 

ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന്  അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.

Read More

ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മലബാറില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സര്‍വീസ് റോഡുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍…

Read More

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബെംഗളൂരു ആർച്ച് ബിഷപ്പ് 

ബെംഗളൂരു: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളൂരു രൂപതാ ആർച്ച്‌ ബിഷപ്പ് പീറ്റർ മച്ചാഡോ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നൽകിയ സ്വീകരണച്ചടങ്ങിലാണ് ബംഗളുരു രൂപതാ ആർച്ച്‌ ബിഷപ്പിൽ നിന്നും രൂക്ഷമായ പരാമർശങ്ങളുണ്ടായത്.  ബെംഗളുരു ക്ലാരൻസ് സ്കൂളിൽ…

Read More

കർണാടക സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കര്‍ണാടക ചിക്കമംഗളൂരു സ്വദേശി കല്യാണ്‍ കുമാര്‍ (32) ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. സമാസ്‌കോ’ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്‌ട്രിഷ്യനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈല്‍ അല്‍മന ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു മാസം മുമ്പാണ് കല്യാണ്‍ അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം അല്‍മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേനവ വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: മേഘന.

Read More

മലയാണ്‍മ 2023 – മാതൃഭാഷാപുരസ്‌കാരം നേടിയവർക്കുള്ള അനുമോദന ചടങ്ങ്

ബെംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ 2023 – മാതൃഭാഷാപുരസ്‌കാരങ്ങൾക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരെഞ്ഞെടുക്കപ്പെട്ടു. മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാഷാപ്രവർത്തകർക്ക് ‘ഭാഷാമയൂരം’ പുരസ്‌കാരത്തിന് ശ്രീ കെ. ദാമോദരൻ (പ്രസിഡന്റ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ), മികച്ച മലയാളം മിഷൻ അധ്യാപകർ നൽകുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് കർണാടക ചാപ്റ്ററിൽ നിന്നുള്ള അധ്യാപികയായ മീര നാരായണൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന…

Read More

ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന്‍ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് കടന്നു.…

Read More

അച്ഛനെ കൊല്ലാൻ മകൻ നൽകിയത് കോടികളുടെ കൊട്ടേഷൻ

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കൊല്ലാൻ ഒരു കോടിയുടെ ക്വട്ടേഷൻ കൊടുത്ത മകൻ പോലീസ് അറസ്റ്റിൽ. ബെംഗളൂരു മറത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്തയാണ് അറസ്റ്റിലായത്.  ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛൻ നാരായണ സ്വാമി കൊല്ലപ്പെടുന്നത്. ഫ്ലാറ്റിൻ പുറത്ത് നിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ മണികാന്ത ദൃക്സാക്ഷിയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷിലെത്തി മൊഴി നൽകുകയും ചെയ്തു. എന്നാൽ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. ആദർശ, ശിവകുമാർ എന്നിവർക്കൊപ്പം ഇയാളും പോലീസിന്റെ പിടിയിലായി.

Read More

വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു 

suicide

ബെംഗളൂരു: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാര്‍ക്കള കുക്കുന്തൂറിലെ കെവി സന്തോഷ് (34) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുവര്‍ഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു. കാര്‍ക്കള ശീദുര്‍ഗ എയ്ഡ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് വൈകുന്നേരമാണ് സംഭവം.

Read More

കോൺഗ്രസിന്റെ റിമോട്ട് കണ്ട്രോൾ ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം ; മോദി

ബെംഗളൂരു: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് ആണെങ്കിലും ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും മോദി പറഞ്ഞു. എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.…

Read More

ലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…

Read More
Click Here to Follow Us