ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്.

സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

മലബാറില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സര്‍വീസ് റോഡുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വരെയാണ്. ഈ പാതയുടെ വരവോടെ ഇത് 1 മണിക്കൂര്‍ 10 മിനിറ്റായി കുറയ്ക്കാന്‍ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts