സുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം 

ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന്  അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.

Read More

ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മലബാറില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരു-മൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സര്‍വീസ് റോഡുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍…

Read More

മുൻ പോലീസ് ഉദ്യോഗസ്ഥൻ ഭാസ്‌കർ റാവു ബിജെപിയിലേക്ക്

ബെംഗളൂരു: ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാവും മുൻ ബംഗളൂരു പോലീസ് കമ്മീഷണറുമായ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു.11 മാസം മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ റാവു എപിപിയിൽ ചേർന്നത്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം, ബിജെപിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താനും നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനും കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഏക് ഭാരത്, സമൃദ്ധ് ഭാരത്’ ആക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തിപ്പെടുത്താന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും…

Read More

കാന്താരയിൽ അഭിനയിക്കേണ്ടിയിരുന്നത് പുനീത്; റിഷബ് ഷെട്ടി

ബെംഗളൂരു: കാന്താര ചിത്രത്തിന്റെ കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് ഷെട്ടി. എന്നാൽ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാതെ പോയെന്ന് റിഷബ് പറഞ്ഞു. വ്യത്യസ്‌തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മറ്റ് സിനിമകളുടെ തിരക്കുകൾ കാന്താരയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ, പുനീത് റിഷബിനെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത്. ചിത്രീകരണത്തോടനുബന്ധിച്ച് റിഷബ് പുനീതുമായി സംസാരിച്ചിരുന്നു.

Read More

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബെംഗളൂരു ആർച്ച് ബിഷപ്പ് 

ബെംഗളൂരു: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളൂരു രൂപതാ ആർച്ച്‌ ബിഷപ്പ് പീറ്റർ മച്ചാഡോ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നൽകിയ സ്വീകരണച്ചടങ്ങിലാണ് ബംഗളുരു രൂപതാ ആർച്ച്‌ ബിഷപ്പിൽ നിന്നും രൂക്ഷമായ പരാമർശങ്ങളുണ്ടായത്.  ബെംഗളുരു ക്ലാരൻസ് സ്കൂളിൽ…

Read More

കർണാടക സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കര്‍ണാടക ചിക്കമംഗളൂരു സ്വദേശി കല്യാണ്‍ കുമാര്‍ (32) ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. സമാസ്‌കോ’ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്‌ട്രിഷ്യനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജുബൈല്‍ അല്‍മന ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു മാസം മുമ്പാണ് കല്യാണ്‍ അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം അല്‍മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേനവ വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: മേഘന.

Read More

മലയാണ്‍മ 2023 – മാതൃഭാഷാപുരസ്‌കാരം നേടിയവർക്കുള്ള അനുമോദന ചടങ്ങ്

ബെംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ 2023 – മാതൃഭാഷാപുരസ്‌കാരങ്ങൾക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരെഞ്ഞെടുക്കപ്പെട്ടു. മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാഷാപ്രവർത്തകർക്ക് ‘ഭാഷാമയൂരം’ പുരസ്‌കാരത്തിന് ശ്രീ കെ. ദാമോദരൻ (പ്രസിഡന്റ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ), മികച്ച മലയാളം മിഷൻ അധ്യാപകർ നൽകുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് കർണാടക ചാപ്റ്ററിൽ നിന്നുള്ള അധ്യാപികയായ മീര നാരായണൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന…

Read More

വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ കാമുകൻ കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിൽ യുവാവ് കുത്തിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ദിനകർ ബനാലയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവിൽ വ്യത്യസ്ഥ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയായതിനാൽ…

Read More

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ : മലയാളി വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. 19 വയസായിരുന്നു. താംബരം എംസിസി കോളേജിലെ വിദ്യാർത്ഥിനിയാണ്. ഹെഡ് ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Read More

ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന്‍ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് കടന്നു.…

Read More
Click Here to Follow Us