മുൻ പോലീസ് ഉദ്യോഗസ്ഥൻ ഭാസ്‌കർ റാവു ബിജെപിയിലേക്ക്

ബെംഗളൂരു: ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാവും മുൻ ബംഗളൂരു പോലീസ് കമ്മീഷണറുമായ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു.11 മാസം മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ റാവു എപിപിയിൽ ചേർന്നത്.

ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം, ബിജെപിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താനും നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനും കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

ഏക് ഭാരത്, സമൃദ്ധ് ഭാരത്’ ആക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തിപ്പെടുത്താന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ബിജെപിയില്‍ നല്‍കുന്ന പ്രാധാന്യം എന്നെയും ആകര്‍ഷിച്ചുവെന്നും റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts