സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബെംഗളൂരു ആർച്ച് ബിഷപ്പ് 

ബെംഗളൂരു: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളൂരു രൂപതാ ആർച്ച്‌ ബിഷപ്പ് പീറ്റർ മച്ചാഡോ.

ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നൽകിയ സ്വീകരണച്ചടങ്ങിലാണ് ബംഗളുരു രൂപതാ ആർച്ച്‌ ബിഷപ്പിൽ നിന്നും രൂക്ഷമായ പരാമർശങ്ങളുണ്ടായത്. 

ബെംഗളുരു ക്ലാരൻസ് സ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്ന തരത്തിൽ തീവ്ര ഹിന്ദു സംഘടനകൾ ഉന്നയിച്ച ആരോപണങ്ങളും  കടുത്ത വിമർശനത്തോടെ അദ്ദേഹം തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts