ഭർത്താവിനെ കൊലപ്പെടുത്തി, ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: വീട് നിര്‍മ്മാണ കരാറുകാരന്റെ സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊന്നു. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ കെ.ആശ(32), കാമുകന്‍ യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അരവിന്ദയുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണ്. യോഗിഷ് ഗൗഡയാണ് കരാറുകാരന്‍. ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. അടക്ക തോട്ടത്തില്‍ നിന്നുള്ള വരുമാനം നിയന്ത്രണം ഇല്ലാതെ ചെലവാക്കുന്നുവെന്ന് പറഞ്ഞ് ആശ ഭര്‍ത്താവുമായി വഴക്കിടുന്നത് പതിവായി. അത് ഗൗഡയുമായി ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് കടന്നു. മാസമായി താന്‍ രാത്രി മുറി അടച്ച്‌ ഒറ്റക്കാണ് കിടക്കുന്നതെന്ന് അരവിന്ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

തലേന്ന് രാത്രി 10ന് മുറിയില്‍ കിടന്ന ഭര്‍ത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ കഴിഞ്ഞ ഞായറാഴ്ച രാവിലെ പിതാവിനെ അറിയിക്കുക്കുകയായിരുന്നു. ഭാസ്കരയുടെ ബന്ധു രഘുനാഥ് നല്‍കിയ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തു വന്നത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts