ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ എത്തി;

ബെംഗളൂരു: വന്ദേ ഭാരതിന്റെ പുതിയ ഘട്ടമായി സ്ലീപ്പര്‍ ട്രെയിനുകളും സര്‍വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം. ബെംഗളൂരുവില്‍ നിന്ന് രാജ്യത്തെ മറ്റ് പല നഗരങ്ങളിലേക്കും വന്ദേ ഭാരതില്‍ യാത്ര ചെയ്യാനാകും. തൊട്ടടുത്തെ പ്രമുഖ നഗരമായ ഹൈദരാബാദിലേക്കും ബെംഗളൂരുവില്‍ നിന്ന് വന്ദേ ഭാരതുണ്ട്.

ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത്
ട്രെയിന്‍ നമ്പര്‍ 20704/ 20703 ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്നു. ഏകദേശം 8 മണിക്കൂറും 15 മിനിറ്റും എടുത്താണ് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. എസി ചെയര്‍ കാര്‍ ഏകദേശം 1,565 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസ് ഏകദേശം 2,890 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

പ്രധാന സ്റ്റേഷനുകള്‍
ഏകദേശം 610 കിലോമീറ്റര്‍ ദൂരമാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇതിനിടയില്‍ ഏഴ് ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളുണ്ട്.
ഹിന്ദുപൂര്‍ (എച്ച്യുപി)
ധര്‍മ്മവാരം ജംഗ്ഷന്‍ (ഡിഎംഎം)
അനന്തപൂര്‍ (എടിപി)
കര്‍ണൂല്‍ സിറ്റി (കെആര്‍എന്‍ടി)
മഹ്ബൂബ് നഗര്‍ (MBNR)
കാച്ചെഗുഡ (കെസിജി)

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് ശ്രീ സത്യസായി പ്രശാന്തി നിലയം, ധര്‍മ്മവാരം, അനന്തപൂര്‍ വഴി സഞ്ചരിച്ച് കുര്‍ണൂല്‍, മഹെബൂബ് നഗര്‍ വഴി ട്രെയിന്‍ കടന്നുപോകുന്നു. രാത്രി 11.15ന് കാച്ചിഗുഡ സ്റ്റേഷനിലെത്തിച്ചേരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts