ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്‌സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വൈദ്യുതി തടസം ഏര്‍പ്പെടുത്തുന്നത്. നൂറില്‍ കൂടുതല്‍ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. എട്ട് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക എന്ന് ബെസ്‌കോം അറിയിച്ചു. കിഴക്കന്‍, വടക്കന്‍, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാല്‍ തന്നെ ഇവിടങ്ങളിലെ താമസക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബെസ്‌കോം അറിയിച്ചു. ജനുവരി 21 ബുധനാഴ്ച, രാവിലെ 10 മണി മുതല്‍…
Read MoreDay: 20 January 2026
ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ എത്തി;
ബെംഗളൂരു: വന്ദേ ഭാരതിന്റെ പുതിയ ഘട്ടമായി സ്ലീപ്പര്‍ ട്രെയിനുകളും സര്‍വീസ് ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം. ബെംഗളൂരുവില്‍ നിന്ന് രാജ്യത്തെ മറ്റ് പല നഗരങ്ങളിലേക്കും വന്ദേ ഭാരതില്‍ യാത്ര ചെയ്യാനാകും. തൊട്ടടുത്തെ പ്രമുഖ നഗരമായ ഹൈദരാബാദിലേക്കും ബെംഗളൂരുവില്‍ നിന്ന് വന്ദേ ഭാരതുണ്ട്. ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിന്‍ നമ്പര്‍ 20704/ 20703 ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്നു. ഏകദേശം 8 മണിക്കൂറും 15…
Read Moreപിഎസ്‍സി അപേക്ഷയിൽ ഇനി മുതൽ തെറ്റ് തിരുത്താം ഇത്രയും ചെയ്‌താൽ മതി
കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ അയക്കുമ്പോൾ തെറ്റ് സംഭവിച്ചാൽ പേടിക്കണ്ട, ഇനി മുതൽ തിരുത്താൻ അവസരം ലഭിക്കും. ഇന്നലെ ചേർന്ന പി എസ് സി കമ്മീഷൻ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷയിൽ തെറ്റ് തിരുത്താനുള്ള അവസരം നൽകാനുള്ള തീരുമാനം സ്വീകരിച്ചത്. മറ്റ് പല പരീക്ഷകൾക്കും തെറ്റ് തിരുത്താൻ പരീക്ഷാർത്ഥികൾക്ക് അവസരം നൽകാറുണ്ട്. പി എസ് സിയിൽ ആ അവസരം ഇതുവരെ ലഭ്യമല്ലാതിരുന്നു. എന്നാൽ, ഇപ്പോൾ ആ സംവിധാനം കൂടി നടപ്പാക്കുകയാണ് പി എസ് സി. അടുത്ത വിജ്ഞാപനം മുതല്‍…
Read Moreകേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി; ഫസല്‍ ബീമാ യോജന നടപ്പിലാക്കുന്നതിൽ കർണാടകയ്ക്ക് രണ്ടാം സ്ഥാനം
ബെംഗളുരു: കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന നടത്തിപ്പുമായി ബന്ധപ്പെട്ട്, വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടകയ്ക്കു രണ്ടാം സ്ഥാനം. കൃഷി മന്ത്രാലയം ബെംഗളുരുവില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ കൃഷി വകുപ്പ് കമ്മിഷണറും ഡയറക്ടറും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി. 2024ലെ ഖരീഫ്, 2024-25 വര്‍ഷങ്ങളിലെ റാബി വിളകളുമായി ബന്ധപ്പെട്ട മികച്ച പ്രകടനം മുന്‍ നിര്‍ത്തിയാണിത്. പ്രകൃതിദുരന്തം, കീടബാധ തുടങ്ങിയവയെ തുടര്‍ന്നു വിള നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കാനായാണു വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ണാടകയിലെ 27,04…
Read Moreഅനധികൃത നിര്‍മാണം 9 ഇടങ്ങളില്‍ കൂടി കയ്യേറ്റം ഒഴിപ്പിച്ച് കോര്‍പറേഷന്‍
ബെംഗളുരു: ബെംഗളൂരു നോര്‍ത്ത് സിറ്റി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നഗരത്തില്‍ 9 ഇടങ്ങളിലായി അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തി. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി യെലഹങ്ക ഫക്കീര്‍ കോളനിയിലെ 160 വീടുകള്‍ ഡിസംബര്‍ 20ന് ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു യെലഹങ്ക, മഴവെള്ളക്കനാലുകളും ഓടകളും മറ്റും കയ്യേറി നിര്‍മിച്ച വീടുകളും കോര്‍പറേഷന്‍ അനുമതി നല്‍കിയ ബ്ലൂപ്രിന്റില്‍ നിന്നു വ്യതിചലിച്ചു നിര്‍മിച്ച അനധികൃത ഭാഗങ്ങളുമാണു പൊളിച്ചുനീക്കിയത്. ഇത്തരത്തില്‍ നിര്‍മിച്ച 39 വീടുകളുടെ അനധികൃത ഭാഗങ്ങള്‍ ഇടിച്ചുനിരത്താന്‍ ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 6നു മുന്‍പ്…
Read More‘നായകളോട് അമിത സ്‌നേഹമുള്ളവര്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ; മേനക ഗാന്ധിക്കെതിരേ സുപ്രീംകോടതി
ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം. തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.…
Read Moreനേതൃമാറ്റം തീരുമാനം ആയി; ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍
ബെംഗളുരു: നേതൃമാറ്റം സംബന്ധിച്ചു താനും സിദ്ധരാമയ്യയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തു. തീരുമാനമെടുത്തിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അതിന്റേതായ സമയത്തു നടന്നു കൊള്ളുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ശിവ കുമാര്‍ പറഞ്ഞു.
Read Moreരാസ്ലീല വീഡിയോ കേസ്; ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ; ഇത് എഐയുടെ സൃഷ്ടി എന്ന് ഡിജിപി
ബെംഗളൂരു: ഡിജിപി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഓഫീസിൽ ഒരു സ്ത്രീയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സംസ്ഥാനത്തുടനീളം വൈറലായതിനെ തുടർന്നാണ് നടപടി . ഈ കേസ് കർണാടക സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. വീഡിയോ വൈറലായതോടെ ഓഡിയോയും പരസ്യമായി പ്രചരിച്ചു. ഇക്കാര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഡോ. എം.എസ്. സലീമിന് നിർദ്ദേശം നൽകിയിരുന്നു. ഇത് എഐയുടെ സൃഷ്ടിയാണെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട്…
Read Moreഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്
ബെംഗളുരു: ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേക്ക് പോകും. ഇവിടേക്കുള്ള ഔദ്യോഗിക യാത്ര റദ്ദാക്കി ശനിയാഴ്ച ശിവകുമാര്‍ ഡല്‍ഹിക്കു പോയതു നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്നു പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതി നിടെയാണ് എഐസിസി നേതൃത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍ദേശിച്ചതു പ്രകാരം താന്‍ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു ശിവകുമാര്‍ അറിയിച്ചത്.
Read Moreബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഫാസ്ടാഗ് സ്‌കാനര്‍ ഇഴയുന്നു; യാത്രക്കാര്‍ ടോള്‍ പ്ലാസ ക്യൂവില്‍ കിടക്കുന്നത് മണിക്കൂറുകൾ
ബെംഗളുരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസകളില്‍ സാങ്കേതിക തടസ്സം പതിവായതോടെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു. ഫാസ്ടാഗ് സ്‌കാനര്‍ പണിമുടക്കുന്നതും ജീവനക്കാരുടെ കുറവും കാരണം ഒട്ടേറെ നേരം യാത്രക്കാര്‍ക്കു ടോള്‍ പ്ലാസകളിലെ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്. വാഹനത്തില്‍ പതിച്ചിട്ടുള്ള ഫാസ്ടാഗ് റീഡ് ചെയ്യുന്നതില്‍ വരുന്ന കാലതാമസമാണു പ്രതിസന്ധിയാകുന്നത്. 262 കി ലോമീറ്റര്‍ പാതയില്‍ കര്‍ണാടക യില്‍ നിര്‍മാണം പൂര്‍ത്തിയായ ഹൊസ്‌കോട്ടെ മുതല്‍ ബേതമംഗല വരെ 71 കിലോമീറ്റര്‍ ഇടനാഴിയിലാണു ടോള്‍ പിരിവ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ചത്. ഹൊസ്‌കോട്ടയിലെ അഗ്രഹാര, കോലാറിലെ സുന്ദര്‍പാളയ എന്നിവിടങ്ങളിലാണു ടോള്‍…
Read More