അനധികൃത നിര്‍മാണം 9 ഇടങ്ങളില്‍ കൂടി കയ്യേറ്റം ഒഴിപ്പിച്ച് കോര്‍പറേഷന്‍

demolition property building

ബെംഗളുരു: ബെംഗളൂരു നോര്‍ത്ത് സിറ്റി കോര്‍പറേഷന്റെ നേതൃത്വത്തില്‍ നഗരത്തില്‍ 9 ഇടങ്ങളിലായി അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്തി.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി യെലഹങ്ക ഫക്കീര്‍ കോളനിയിലെ 160 വീടുകള്‍ ഡിസംബര്‍ 20ന് ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു.

ഇതിനു പിന്നാലെയാണു യെലഹങ്ക, മഴവെള്ളക്കനാലുകളും ഓടകളും മറ്റും കയ്യേറി നിര്‍മിച്ച വീടുകളും കോര്‍പറേഷന്‍ അനുമതി നല്‍കിയ ബ്ലൂപ്രിന്റില്‍ നിന്നു വ്യതിചലിച്ചു നിര്‍മിച്ച അനധികൃത ഭാഗങ്ങളുമാണു പൊളിച്ചുനീക്കിയത്.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇത്തരത്തില്‍ നിര്‍മിച്ച 39 വീടുകളുടെ അനധികൃത ഭാഗങ്ങള്‍ ഇടിച്ചുനിരത്താന്‍ ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

ഫെബ്രുവരി 6നു മുന്‍പ് ഉടമകള്‍ ക്കിതു സ്വയം നിര്‍വഹിക്കാനുള്ള അവസരവുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts