രാസ്ലീല വീഡിയോ കേസ്; ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ; ഇത് എഐയുടെ സൃഷ്ടി എന്ന് ഡിജിപി

ബെംഗളൂരു: ഡിജിപി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഓഫീസിൽ ഒരു സ്ത്രീയുമായി ലൈംഗിക ചേഷ്ടകളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സംസ്ഥാനത്തുടനീളം വൈറലായതിനെ തുടർന്നാണ് നടപടി .

ഈ കേസ് കർണാടക സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. വീഡിയോ വൈറലായതോടെ ഓഡിയോയും പരസ്യമായി പ്രചരിച്ചു. ഇക്കാര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഡോ. എം.എസ്. സലീമിന് നിർദ്ദേശം നൽകിയിരുന്നു.

ഇത് എഐയുടെ സൃഷ്ടിയാണെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡിജിപി രാമചന്ദ്ര റാവു വ്യക്തമാക്കി. വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts