ബെംഗളൂരു: ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്‍റെ മകനാണ് എന്നാണ് കർണാടക നിയമ നിർമാണ കൗൺസിൽ അംഗം എ.എച്ച്. വിശ്വനാഥ് വിശേഷിപ്പിച്ചത്.
Tipu Sultan was the greatest freedom fighter this country saw. He triggered the freedom movement in the country. The country has to respect to such eminent personalities: BJP MLC AH Vishwanath in Bengaluru yesterday pic.twitter.com/WlBpZIlFz9
— ANI (@ANI) August 27, 2020
ടിപ്പു സുല്‍ത്താനെ, കന്നട മണ്ണിലെ സ്വാതന്ത്ര്യസമര വീരനായകനായ സെങ്കാള്ളി രായണ്ണയോടാണ് അദ്ദേഹം ഉപമിച്ചത്. ടിപ്പു സുൽത്താൻ ഒരു പാർട്ടിയുടെയും മതത്തിന്‍റെയും ജാതിയുടെയും ആളല്ല. അദ്ദേഹം ഈ മണ്ണിന്‍റെ മകനാണ്. അദ്ദേഹത്തെ ഏതെങ്കിലും മതത്തിലേക്ക് ചുരുക്കരുതെന്നും വിശ്വനാഥ് പറഞ്ഞു.
“കുട്ടികൾ ടിപ്പു സുൽത്താൻ, മഹാത്മാഗാന്ധി, തുടങ്ങിയവരെ കുറിച്ച് പഠിക്കണം. അത് അവരിൽ രാജ്യാഭിമാനമുയർത്തും”, കർണാടകയിലെ അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ടിപ്പുവിനെ കുറിച്ച ഭാഗങ്ങൾ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യത്തിന് വിശ്വനാഥ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.
കഴിഞ്ഞ കുറെവര്‍ഷങ്ങളായി ടിപ്പു സുൽത്താൻ കര്‍ണാടക രാഷ്ട്രീയത്തിലെ ചൂടുപിടിച്ച വിഷയമാണ്. ഈ വിഷയത്തില്‍ കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മില്‍ തുറന്ന പോരിലാണ്.
അതിനിടെയാണ് BJP നേതാവിന്‍റെ ഈ പരാമര്‍ശം. 2013ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ ടിപ്പു ജയന്തി കന്നട സാംസ്കാരിക വകുപ്പിന് കീഴിൽ ഔദ്യോഗിക ആഘോഷമായി സംഘടിപ്പിച്ചിരുന്നു.
2019ൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ഉടന്‍ തന്നെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ റദ്ദാക്കിയിരുന്നു. അവിടെയും തീര്‍ന്നില്ല, ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സ്കൂൾ പുസ്തകങ്ങളിൽനിന്ന് നീക്കാൻ ബി.ജെ.പി സർക്കാർ ശ്രമം ആരംഭിച്ചു. ചില ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ നിന്ന് അവ നീക്കം ചെയ്യുകയും ചെയ്തു.
അതേസമയം, ടിപ്പുവിനെ കുറിച്ച ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് നീക്കേണ്ടതില്ലെന്നായിരുന്നു ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ടിപ്പുവിനെതിരായ പ്രചാരണം ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് കോൺഗ്രസിന്‍റെ ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.