നഗരത്തിലെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ കുറവില്ല.

ബെംഗളൂരു :ഇന്നലെ ബി.ബി.എം.പി പുറത്തിറക്കിയ വാര്‍ റൂം ബുള്ളറ്റിന്‍ പ്രകാരം നഗരസഭാ പരിധിയിൽ 494 സജീവ കണ്ടെയ്ന്മന്റ് സോണുകൾ കൂടി കൂട്ടി ചേര്‍ത്തു. ഇപ്പോള്‍ ആകെ എണ്ണം 15,723 ആയി.മുന്‍ റിപ്പോര്‍ട്ട്‌ പ്രകാരം ഇത് 15,229 ആയിരുന്നു. ഇതുവരെ പ്രഖ്യാപിച്ചകണ്ടയ്ൻമെന്റ് സോണുകളുടെ എണ്ണം 40,563 ആണ്. ഇതിൽ 24,840 സോണുകൾ സാധാരണനിലയിലേക്കു മടങ്ങി. ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകളുള്ളത് ബെംഗളൂരു ഈസ്റ്റിലാണ്.3418 എണ്ണം. 3005 കണ്ടെയ്ൻമെന്റ് സോണുകളുമായി ബെംഗളൂരു സൗത്ത് തൊട്ടുപിന്നിലുണ്ട്.

Read More

നഗരത്തിലെ മയക്കുമരുന്നു വേട്ട; അന്വേഷണം ചലച്ചിത്ര മേഖലയിലേക്ക് ?

ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വൻ ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ചില പ്രമുഖ സംഗീത സംവിധായകൻമാരും സിനിമാ നടൻമാരും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. കല്യാൺ നഗറിലെ റോയൽ സ്യൂട്ട് ഹോട്ടലിൽ നിന്ന് കഴിഞ്ഞ 21നാണ് 145 നിരോധിത എം.ഡി.എം.എ ഗുളികകളും രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. തുടരന്വേഷണത്തിൽ 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി സാംപും ബെംഗളൂരുവിലെതന്നെ നികുഹോംസിൽനിന്നു പിടിച്ചെടുത്തുവെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടിഡയറക്ടർ (ഓപ്പറേഷൻസ്) കെ.പി.എസ്. മൽഹോതവാർത്താക്കുറിപ്പിൽ അറിയിച്ചു.…

Read More

നമ്മ മെട്രോയിൽ ഇനി ഹിന്ദി വേണ്ട!

ബെംഗളൂരു : നമ്മ മെട്രോയിൽ ഹിന്ദി ഭാഷയിലുള്ള ദിശാ സൂചികകൾ എടുത്തു കളയണം എന്നാവശ്യപ്പെട്ട് കന്നഡ ഡവലപ്പ്മെൻ്റ് അതോറിറ്റിയുടെ ചെയർമാൻ ടി.നാഗഭരണ ബി.എം.ആർ.സി.എല്ലിനോട് ആവശ്യപ്പെട്ടു. മെട്രോ സറ്റേഷനിലും ട്രെയിനിലും ഹിന്ദി വാക്കുകൾ പാടില്ല, കന്നഡയിലും ഇംഗ്ലീഷിലും മാത്രമേ ബോർഡുകൾ പാടുള്ളൂ എന്ന് നാഗഭരണ മെട്രോ അധികൃതരുമായി നടന്ന മീറ്റിംഗിൽ ആവശ്യപ്പെട്ടു. നഗരത്തിൽ മെട്രോ സർവ്വീസ് ആരംഭിച്ചത് മുതൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ഹിന്ദി ബോർഡുകൾ എടുത്തു മാറ്റണം എന്ന ആവശ്യവുമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. Bengaluru Metro Rail Corporation should remove Hindi…

Read More

ഒരു ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ ! കര്‍ണാടകയിലെ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9386 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :141 ആകെ കോവിഡ് മരണം : 5232 ഇന്നത്തെ കേസുകള്‍ : 9386 ആകെ പോസിറ്റീവ് കേസുകള്‍ : 309792 ആകെ ആക്റ്റീവ് കേസുകള്‍ : 84987 ഇന്ന് ഡിസ്ചാര്‍ജ് : 7866 ആകെ ഡിസ്ചാര്‍ജ് : 219554 തീവ്ര പരിചരണ വിഭാഗത്തില്‍ : 747 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -29004…

Read More

‘ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്‍റെ മകൻ’; ബി.ജെ.പി. എം.ൽ.സി എ.എച്ച്. വിശ്വനാഥ്

ബെംഗളൂരു: ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്‍റെ മകനാണ് എന്നാണ് കർണാടക നിയമ നിർമാണ കൗൺസിൽ അംഗം എ.എച്ച്. വിശ്വനാഥ് വിശേഷിപ്പിച്ചത്‌. Tipu Sultan was the greatest freedom fighter this country saw. He triggered the freedom movement in the country. The country has to respect to such eminent personalities: BJP MLC AH Vishwanath in Bengaluru yesterday pic.twitter.com/WlBpZIlFz9 — ANI (@ANI) August 27, 2020 ടിപ്പു സുല്‍ത്താനെ, കന്നട മണ്ണിലെ…

Read More

കേരളം അനുമതി നല്‍കിയാല്‍ സ്ഥിരമായി സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കെ.എസ്.ആര്‍.ടി.സി.

ബെംഗളൂരു: കേരളം ഉള്‍പ്പെടെ ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് പതിവ് സര്‍വീസ് നടത്താന്‍ തയ്യാറാണ് എന്ന് കര്‍ണാടക ആര്‍ ടി സി.നിലവില്‍ ആന്ധ്രയിലേക്ക് മാത്രമേ കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തുന്നുള്ളൂ. ഗോവ,പുതുച്ചേരി,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലേക്ക് ഉടന്‍ പതിവ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആണ് ശ്രമം. അനുമതി ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതായി ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി അറിയിച്ചു. കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ള മഹാരാഷ്ട്രയിലേക്ക് ഉടന്‍ തന്നെ സര്വീസ്ന്‍ നടത്തുകയില്ല. നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല,സ്വന്തമായി വാഹനമില്ലാത്ത…

Read More

ശിവാജി നഗറില്‍ പ്രത്യേക കോവിഡ്സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി ഉത്ഘാടനം ചെയ്തു.

ബെംഗളൂരു: ശിവാജിനഗറില്‍ ബി.ബി.എം.പിയുടെ സൂപ്പർ സ്പെഷ്യൽറ്റിആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യെഡിയൂരപ്പ നിർവഹിച്ചു. 2 വർഷം മുൻപ് നിർമാണം പൂർത്തിയായ ആശുപത്രി സാങ്കേതിക കുരുക്കിൽ കുടുങ്ങിയതോടെ പ്രവർത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. കോവിഡ് രോഗം കൂടിയതിനാല്‍ ഇൻഫോസിസ് ഫൗണ്ടേഷനാണ് 10.25 കോടിരൂപ ചെലവഴിച്ച് ആശുപ്രതിക്ക് ഉപകരണങ്ങൾ ആശുപത്രിക്ക് നല്‍കുകയായിരുന്നു. കോവിഡ് രോഗികൾക്കുള്ള ചികിത്സയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.അതില്‍ തന്നെ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ വര്‍ക്കര്‍മാര്‍,പോലീസുകാര്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 50 % കിടക്കകള്‍ മാറ്റിവച്ചിട്ടുണ്ട്. 100 കിടക്കകളും 20 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്. 4 മാസം…

Read More

നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം

ബെംഗളൂരു: നഗരമധ്യത്തില്‍ ആയൂര്‍വേദ ഷോപ്പിന്റെ മറവില്‍ വേശ്യാലയം നടത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. സഞ്ജീവിനി നഗറിലാണ് പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. പരിസരവാസികളില്‍ നിന്നും ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദമ്പതികളായ പ്രേമയും രാമുവുമാണ് ഹെര്‍ബല്‍ ഉത്പന്നങ്ങളുള്ള കട നടത്തിയിരുന്നത്. എന്നാല്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് ഇവര്‍ എടുത്തിരുന്നില്ല. ഷോപ്പിലെ അലമാരകളില്‍ ആയൂര്‍വേദ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആയൂര്‍വേദ ഷോപ്പില്‍ റെയിഡ് നടത്തിയ പൊലീസ് സംഘം ദമ്പതികള്‍ ബലമായി യുവതിയെ…

Read More

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കി ആപ്പിള്‍;70% കന്നഡികാര്‍ക്ക്‌ സംവരണം ചെയ്യും.

ബെംഗളൂരു: കോവിഡ് പ്രതിസന്ധികള്‍ തുടരുന്നതിനിടയിലും സാങ്കേതിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി അമേരിക്കന്‍ മൊബൈല്‍ നിര്‍മാതാക്കള്‍ ആയ ആപ്പിള്‍. കോലാറ ജില്ലയിലെ നരസിപുര വ്യവസായ മേഖലയിൽ പുതുതായി ആരംഭിച്ച് അസംബ്ലിങ് യൂണിറ്റിലാണ് വിശേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിലെ 400 എൻജിനീയറിങ് ബിരുദധാരികൾക്ക് ആദ്യ ഘട്ടത്തില്‍ ജോലി ലഭിച്ചത്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ് സ്ട്രീമുകളിലുള്ളവർക്കാണ് ഇപ്പോള്‍ ജോലി ലഭിച്ചത്. ആപ്പിളിന്റെ നിർമാണപങ്കാളികളായ വിസ്ട്രോന്‍ ഇൻഫോകോം മാനുഫാക്ചറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് പ്ലാന്റിന്റെ ചുമതല നരസിപുര പ്ലാന്റിൽ മാത്രം 10,000 പേർക്കാണ് ആപ്പിൾ തൊഴിൽ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 70 ശതമാനം…

Read More

ആയിരക്കണക്കിന് ‘ആക്സഞ്ചർ’ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ആക്സഞ്ചർ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ജീവനക്കാരുടെ കഴിവും ശേഷിയും വിലയിരുത്തുന്ന  മൂല്യനിർണയ പ്രക്രിയ നടന്നു വരികയാണ്. കമ്പനിയുടെ  ആകെയുള്ള അഞ്ചുലക്ഷം ജീവനക്കാരിൽ രണ്ടുലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ആക്സഞ്ചർ ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ (എ.എഫ്.ആർ) റിപ്പോർട്ട് പ്രകാരം ആക്സെഞ്ചർ സിഇഒ ജൂലി സ്വീറ്റ് ആഗസ്റ്റ് മധ്യത്തിൽ നടത്തിയ ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങിൽ ഇതേപ്പറ്റി കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. വർഷം തോറും ഏതാണ്ട് അഞ്ച് ശതമാനം ജീവനക്കാരെ മാറ്റാറുള്ളതായി യോഗത്തിൽ സി ഇ അഭിപ്രായപ്പെടുന്നു. അത്രയും പേരെ…

Read More
Click Here to Follow Us