സുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം 

ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന്  അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts