സർക്കാർ ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: ബുധനാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ച കർണാടക സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ 17% ഇടക്കാലാശ്വാസം വാഗ്ദാനം ചെയ്ത് മണിക്കൂറുകൾക്കകം സമരം പിൻവലിച്ചു. പണിമുടക്ക് പിൻവലിച്ചതായി കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സിഎസ് ഷഡാക്ഷരി അറിയിച്ചു. തുടർന്ന് ഉടൻ ജോലിയിൽ ഹാജരാകാൻ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു.

അസോസിയേഷന്റെ ആവശ്യാനുസരണം ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് (ഒപിഎസ്) പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങൾ പഠിക്കാൻ സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാർച്ച് ഒന്നിന് പ്രഖ്യാപിച്ചു. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ശമ്പള പരിഷ്കരണം, അടിസ്ഥാന ശമ്പളത്തിൽ 40% ഇടക്കാലാശ്വാസം, എൻപിഎസ് റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം ആരംഭിച്ചത്. ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും വരെ സമരം പിൻവലിക്കില്ലെന്ന് ഉറപ്പിസിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts