ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണം ; ഋഷഭ്‌ ഷെട്ടി

ബെംഗളൂരു: ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന് ആവശ്യവുമായി നടനും സംവിധായകനുമായ ഋഷഭ്‌ ഷെട്ടി. ഇതിന് സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം ‘കാന്താര’യിലൂടെ പ്രശസ്‌തനായ നടനാണ് ഋഷഭ്‌ ഷെട്ടി. ‘കാന്താര’യിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ ഋഷഭ്‌ ഷെട്ടി ലോകമെമ്പാട് നിന്നും അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. അടുത്തിടെ പ്രക്ഷേപണ, വിവര മന്ത്രാലയം സംഘടിപ്പിച്ച ഒണ്‍പതാമത് സേവ, സുശാന്‍ ഗാരിബ് കല്യാണ്‍ നേഷണല്‍ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സന്നിഹിതനായ അദ്ദേഹം ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന്…

Read More

കാന്താരയിൽ അഭിനയിക്കേണ്ടിയിരുന്നത് പുനീത്; റിഷബ് ഷെട്ടി

ബെംഗളൂരു: കാന്താര ചിത്രത്തിന്റെ കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് ഷെട്ടി. എന്നാൽ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കാതെ പോയെന്ന് റിഷബ് പറഞ്ഞു. വ്യത്യസ്‌തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മറ്റ് സിനിമകളുടെ തിരക്കുകൾ കാന്താരയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ, പുനീത് റിഷബിനെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത്. ചിത്രീകരണത്തോടനുബന്ധിച്ച് റിഷബ് പുനീതുമായി സംസാരിച്ചിരുന്നു.

Read More