ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണം ; ഋഷഭ്‌ ഷെട്ടി

ബെംഗളൂരു: ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന് ആവശ്യവുമായി നടനും സംവിധായകനുമായ ഋഷഭ്‌ ഷെട്ടി. ഇതിന് സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം ‘കാന്താര’യിലൂടെ പ്രശസ്‌തനായ നടനാണ് ഋഷഭ്‌ ഷെട്ടി. ‘കാന്താര’യിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ ഋഷഭ്‌ ഷെട്ടി ലോകമെമ്പാട് നിന്നും അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. അടുത്തിടെ പ്രക്ഷേപണ, വിവര മന്ത്രാലയം സംഘടിപ്പിച്ച ഒണ്‍പതാമത് സേവ, സുശാന്‍ ഗാരിബ് കല്യാണ്‍ നേഷണല്‍ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സന്നിഹിതനായ അദ്ദേഹം ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

‘പ്രേക്ഷകരിലേക്ക് എത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. ബംഗളുരുവില്‍ ഒരു ഫിലിം സിറ്റി വേണമെന്ന് ചില അഭ്യര്‍ത്ഥനകളുണ്ട്,’ -ഇപ്രകാരമാണ് ഋഷഭ്‌ ഷെട്ടി പറഞ്ഞത്.

സംഗീതജ്ഞൻ അമാൻ അലി ബംഗാഷ്, മുൻ ഇന്ത്യൻ ഹോക്കി താരവും ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റനുമായ വിരെൻ റസ്‌ക്വിൻഹ, സഹ സ്ഥാപകൻ സിഎ എക്‌സ്‌പെര്‍ട്ട് യശോധര ബജോറിയ, ഇന്ത്യൻ ബോക്‌സര്‍ അഖില്‍ കുമാര്‍ എന്നിവരും ഋഷഭിനൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?
[masterslider id="10"]

Related posts