തിരക്കുള്ള സീസണുകളില്‍ ഇനി നിരക്ക് ഉയരാതെ നാട്ടിലേക്ക് പോകാം; വിമാന ടിക്കറ്റ് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം

ഡല്‍ഹി: തിരക്കേറിയ യാത്രാ സീസണുകളില്‍ ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. ഉത്സവകാലയളവില്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നാണ് ഡിജിസിഎ പറയുന്നത്.

യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ട ഡിജിസിഎ ടിക്കറ്റ് നിരക്ക് ന്യായമായി നിലനിര്‍ത്താനും നിര്‍ദേശം നല്‍കി.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

‘വിമാന യാത്രാനിരക്കുകള്‍ നിരീക്ഷിക്കാനും, പ്രത്യേകിച്ച് ഉത്സവ സീസണില്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ ചുമതലപ്പെടുത്തിയിരിക്കുന്നു’ വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഉത്സവ സീസണില്‍ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികള്‍ സമ്മതിച്ചതായും ഡിജിസിഎ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നൂറുകണക്കിന് അധിക സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രമുഖ വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts