ബെംഗളൂരു – പാലക്കാട് കേരള ആർടിസി എസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മാങ്കുട്ടത്തിൽ

പാലക്കാട്: പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. പുതുതായി തുടങ്ങിയ പാലക്കാട് – ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ്, രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 24നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽ എ ഓഫീസിലെത്തിയത്. വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എം എൽ എ ബോർഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് എം എൽ എ എത്തിയിരുന്നത്.

ലൈംഗികാരോപണമുയർന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts