പാലക്കാട്: പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. പുതുതായി തുടങ്ങിയ പാലക്കാട് – ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ്, രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സർക്കാർ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം 24നാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽ എ ഓഫീസിലെത്തിയത്. വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എം എൽ എ…
Read MoreDay: 5 October 2025
തിരക്കുള്ള സീസണുകളില്‍ ഇനി നിരക്ക് ഉയരാതെ നാട്ടിലേക്ക് പോകാം; വിമാന ടിക്കറ്റ് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം
ഡല്‍ഹി: തിരക്കേറിയ യാത്രാ സീസണുകളില്‍ ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. ഉത്സവകാലയളവില്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നാണ് ഡിജിസിഎ പറയുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ട ഡിജിസിഎ ടിക്കറ്റ് നിരക്ക് ന്യായമായി നിലനിര്‍ത്താനും നിര്‍ദേശം നല്‍കി. ‘വിമാന യാത്രാനിരക്കുകള്‍ നിരീക്ഷിക്കാനും, പ്രത്യേകിച്ച് ഉത്സവ സീസണില്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ ചുമതലപ്പെടുത്തിയിരിക്കുന്നു’ വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉത്സവ…
Read Moreആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിമാനത്താവളത്തിൽ നിന്നും ഫാഷൻ ഡിസൈനർ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിനകത്ത് പ്രത്യേകം ഒളിപ്പിച്ച നിലയിലാണ് ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്.
Read Moreമദനിയെ ഐസിയുവിൽ
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശങ്കപ്പെടാനില്ല എന്നാണ് മെഡിക്കല്‍ ടീം അറിയിച്ചു. രക്തസമ്മര്‍ദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ കണ്ടെതിനെ തുടര്‍ന്നാണ് മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് മാസമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദര്‍ശക നിയന്ത്രണത്തിലും കഴിയുകയായിരുന്നു. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന…
Read Moreടാക്സിയിൽ അപൂർവ സഹയാത്രികൻ; യുവാവിന്റെ സെൽഫി വൈറലാകുന്നു
ബെംഗളൂരുവിൽ ട്രാഫിക്കിൽ യാത്ര ചെയ്യുന്നതിനേക്കാൾ വലിയ തലവേദന മറ്റൊന്നില്ല. ട്രാഫിക്കിൽ യാത്ര ചെയ്യുമ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ചിലരുടെ ഫോട്ടോകളും വീഡിയോകളും വൈറലായിട്ടുണ്ട്. ഇപ്പോൾ, ഒരു ക്യാബിൽ യാത്ര ചെയ്യുന്ന ഒരാൾ തന്റെ സഹയാത്രികനെ കണ്ട് അത്ഭുതപ്പെടുന്നു. ആ സഹയാത്രികൻ മറ്റാരുമല്ല, ഒരു ആട് തന്നെയാണ്. അതെ, ഒരു കാബിൽ യാത്ര ചെയ്യുമ്പോൾ കാറിൽ ഒരു ആടിനെ കണ്ട് ഒരു യാത്രക്കാരൻ അത്ഭുതപ്പെട്ടു. അയാൾ ഉടൻ തന്നെ ആ ദൃശ്യത്തിന്റെ ഒരു സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് ഇന്റർനെറ്റിൽ ഒരു…
Read Moreസംസ്ഥാനത്തിന് അധികമായി 1200 മെഡിക്കൽ സീറ്റുകൾ കൂടി
ബെംഗളൂരു : രാജ്യത്ത് ഈവർഷം അധികമായി അനുവദിച്ച മെഡിക്കൽ സീറ്റുകളിൽ കൂടുതൽ ലഭിച്ചത് കർണാടകത്തിന്. 1,200 സീറ്റുകളാണ് ഈവർഷം അധികമായി സംസ്ഥാനത്തിന് ലഭിച്ചത്. ഇതോടെ, സംസ്ഥാനത്തെ ആകെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 12,395-ൽനിന്ന് 13,595 ആയി ഉയർന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിലേതടക്കമുള്ള സീറ്റുകളുടെ എണ്ണമാണിത്. മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ 4894 സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കർണാടകത്തിൽ ആകെ 72 മെഡിക്കൽ കോളേജുകളാണുള്ളത്. ഇതിൽ 16 മെഡിക്കൽ കോളേജുകൾക്കായി 900 സീറ്റുകൾക്കും പുതുതായി മൈസൂരുവിൽ തുടങ്ങിയ മെഡിക്കൽ കോളേജിൽ 100 സീറ്റുകൾക്കും ദേശീയ മെഡിക്കൽ…
Read Moreമെട്രോ മൂന്നാം ഘട്ടം; രണ്ട് ഡബിള്‍ ഡെക്കര്‍ മോല്‍പ്പാലങ്ങള്‍ കൂടി നിർമിക്കും; വിശദാംശങ്ങൾ
ബെംഗളൂരു: ആര്‍വി റോഡ് ബൊമ്മസന്ദ്ര പാതയില്‍ നിര്‍മിച്ച ഡബിള്‍ ഡെക്കര്‍ മോല്‍പാലത്തിന് സമാനമായി 2 ഡബിള്‍ ഡെക്കര്‍ മോല്‍പ്പാലങ്ങള്‍ കൂടി മൂന്നാംഘട്ടത്തില്‍ നിര്‍മിക്കാന്‍ ബിഎംആര്‍സി. ജെപി നഗര്‍ – ഹെബ്ബാള്‍ (32.15 കിലോമീറ്റര്‍) ഹൊസഹളളി – കഡംബഗര (12.5 കിലോമീറ്റര്‍) പാതകളിലാണ് മോല്‍പാല നിര്‍മാണം ആരംഭിച്ചത്. 24.8 കിലോമീറ്റര്‍ മേല്‍പാലം ജെപി നഗര്‍ – കെംപാപുരപാതയിലും 8.36 കിലോമീറ്റര്‍ പാലം ഹൊസഹളളി – കഡംബഗരെ പാതയിലുമാണ് നിര്‍മിക്കുന്നത്. 9700 കോടി രൂപയാണ് പാലങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 50% സര്‍ക്കാരും 10% തദ്ദേശ സ്ഥാപനങ്ങളും…
Read Moreനമ്മ മെട്രോയ്ക്ക് “ബസവ മെട്രോ” എന്ന് പേരിടും: കേന്ദ്രത്തിന് ശുപാർശ നൽകി മുഖ്യമന്ത്രി
ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോയെ “ബസവ മെട്രോ” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു . ഇത് ഒരു സമ്പൂർണ്ണ സംസ്ഥാന സർക്കാർ പദ്ധതിയായിരുന്നെങ്കിൽ, ഇന്ന് തന്നെ ഞാൻ അതിനെ “ബസവ മെട്രോ” എന്ന് പ്രഖ്യാപിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബസവ സാംസ്കാരിക പ്രചാരണത്തിന്റെ സമാപന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ബസവണ്ണയെ കർണാടകയുടെ സാംസ്കാരിക നേതാവായി വിശേഷിപ്പിച്ചു. ബസവയുടെ തത്വങ്ങൾ ഭരണഘടനയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്നു. അടുത്ത വർഷം ഒരു വചന സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
Read Moreമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി നേതാക്കൾ പ്രസ്താവനനടത്തുന്നത് തടയണമെന്ന് ഡി.കെ. ശിവകുമാർ
ബെംഗളൂരു : കർണാടകാസർക്കാരിന്റെ തലപ്പത്ത് മാറ്റംവരുമെന്ന ചർച്ചകൾ അവസാനിപ്പിക്കാൻ നടപടിയുമായി കോൺഗ്രസ് ദേശീയനേതൃത്വം. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി നേതാക്കൾ പ്രസ്താവനനടത്തുന്നത് തടയണമെന്ന് കെപിസിസി അധ്യക്ഷൻകൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിർദേശം നൽകിയിരിക്കയാണ്. പാർട്ടി നിർദേശം ലംഘിക്കുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കാൻ ശിവകുമാറിന് അധികാരംനൽകിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അറിയിച്ചു. നവംബറിൽ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്നതോടെ സിദ്ധരാമയ്യ സ്ഥാനമൊഴിയുമെന്നും ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ ദിവസം എംഎൽഎയും മുൻ എംപിയും പറഞ്ഞത് വലിയ ചർച്ചയായി. ഇരുവർക്കും കെപിസിസി അച്ചടക്കസമിതി കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ…
Read Moreമോഹൻലാലിൻറെ അനുമോദന യോഗത്തിന് ലാൽസലാം എന്ന് പേരിട്ടതിന് എതിരെ നടൻ ജയൻ ചേർത്തല
ആലപ്പുഴ: ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണെന്ന് അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന് പേര് നല്‍കിയതിനെതിരേയാണ് നടൻ രംഗത്തു വന്നത്. ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രവും ഇതുതന്നെയാണ് ചെയ്യുന്നത്. ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ…
Read More