ബെംഗളൂരു: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മില്‍ത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പോലീസ് പറഞ്ഞു. മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറില്‍ രാത്രി രവി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തര്‍ക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
Read MoreDay: 29 May 2023
നഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ്
ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളം കയറി.…
Read Moreസിദ്ധരാമയ്യക്കെതിരെ പരസ്യ വിമർശനം
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍ നിന്ന് പുറത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്. നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തു നിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി,…
Read Moreതന്ടെ മുത്തച്ഛനെ മന്ത്രിയാക്കണം, രാഹുൽ ഗാന്ധിയ്ക്ക് കത്ത്
ബെംഗളൂരു: തന്റെ മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ടി.ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. കര്‍ണാടക മന്ത്രി സഭാ വികസനത്തില്‍ ടി.ബി ജയചന്ദ്ര ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൊച്ചു മകള്‍ ആര്‍ണ സന്ദീപ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയത്. ‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധിക്ക്, ഞാൻ ടി.ബി ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തച്ഛനെ മന്ത്രിയാക്കുന്നില്ല എന്നതില്‍ ഞാൻ ദുഃഖിതയാണ്. അദ്ദേഹം മന്ത്രിയാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. കാരണം അദ്ദേഹം ദയാലുവും കഴിവുള്ളവനും കഠിനാധ്വാനിയുമാണ്’ എന്ന് പെൻസില്‍ കൊണ്ട് കുറിച്ച കത്ത് സ്മൈലി വരച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.…
Read Moreബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം: രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു
കര്‍ണാടകയില്‍ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാര്‍സിംഗ്പുരയിലാണ് അപകടം ഉണ്ടായത്. ഇന്നോവയിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അപകട സ്ഥലത്തെത്തി കാറ് വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
Read Moreഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ സുഹൃത്ത് സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. दिल्ली के शाहाबाद डेयरी इलाके में एक 16 साल की लड़की की बेरहमी से लगातार चाकू से गोदकर हत्या, लड़की के दोस्त साहिल पर हत्या का आरोप,आरोपी साहिल फरार pic.twitter.com/zjBSo0LEZ5 — Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) May 29, 2023…
Read Moreചർച്ചയായി വൈഎസ് ശർമിളയുടെയും ഡികെ ശിവകുമാറിന്റെയും കൂടിക്കാഴ്ച
ബെംഗളൂരു: വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവായ വൈഎസ് ശർമിളയും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടികാഴ്ച്ച വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ ആണ് കൂടി കാഴ്ച്ചവെച്ചതെന്ന് ശർമിള പ്രതികരിച്ചു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശർമ്മിളയുടെ വൈഎസ്ആർടിപി കോൺഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഡിസംബറിൽ ആണ് തെലങ്കാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് കെസിആർ വിരുദ്ധ ചേരിയിലെ പ്രധാന പാർട്ടികളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്. ആന്ധ്ര-തെലങ്കാന മേഖലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പരമാവധി…
Read Moreബെംഗളൂരുവില്‍ ഫിലിം സിറ്റി വേണം ; ഋഷഭ് ഷെട്ടി
ബെംഗളൂരു: ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന് ആവശ്യവുമായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇതിന് സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം ‘കാന്താര’യിലൂടെ പ്രശസ്‌തനായ നടനാണ് ഋഷഭ് ഷെട്ടി. ‘കാന്താര’യിലെ തകര്‍പ്പൻ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി ലോകമെമ്പാട് നിന്നും അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. അടുത്തിടെ പ്രക്ഷേപണ, വിവര മന്ത്രാലയം സംഘടിപ്പിച്ച ഒണ്‍പതാമത് സേവ, സുശാന്‍ ഗാരിബ് കല്യാണ്‍ നേഷണല്‍ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി പങ്കെടുത്തിരുന്നു. ചടങ്ങില്‍ സന്നിഹിതനായ അദ്ദേഹം ബെംഗളൂരുവില്‍ ഫിലിം സിറ്റി വേണമെന്ന്…
Read Moreമാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ
ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ഒരാൾ കൂടെ പുറത്തായിരിക്കുകയാണ്. സാഗർ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നത്. താൻ പുറത്തായെന്ന് സാഗറിന് തന്നെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നല്ല ഗെയിമറായി താൻ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ് എന്നും സാഗർ പറയുന്നു. പുറത്തിറങ്ങിയ സാഗർ നിരാശനായിരുന്നു. എയർപോർട്ടിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ സാഗർ പൊട്ടിക്കരഞ്ഞിരുന്നു. സെറീനയോട് തനിക്ക് പ്രണയമായിരുന്നില്ല, ഇഷ്ടമാണെന്ന് നാദിറ പറഞ്ഞപ്പോൾ പിന്നീട് ഫോക്കസ് കിട്ടിയില്ല സാഗർ തുറന്നുപറഞ്ഞു. താൻ ഇപ്പോഴും അകത്ത് തന്നെ നിൽക്കേണ്ടിയിരുന്ന…
Read Moreനായയെ കുളിപ്പിക്കുന്നതിനിടെ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു
മുംബൈ : വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശിയായ സഹോദരങ്ങൾ ആണ് കുളത്തിൽ മുങ്ങിമരിച്ചത് . മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിലെ സായ്‌ചരൺ ബിൽഡിംഗ് നിവാസികളായ രവീന്ദ്രൻ–ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) ഡോംബിവ്‌ലി ഈസ്റ്റിലുള്ള ദാവ്‌ഡിയിലെ കുളത്തിൽ മുങ്ങിമരിച്ചത്. മാതാപിതാക്കൾ ചികിത്സയുടെ ഭാഗമായി നാട്ടിലായിരുന്നു. കീർത്തി കാൽ തെറ്റി കുളത്തിൽ വീണെന്നും സഹോദരിയെ രക്ഷിക്കാൻ രഞ്ജിത്ത് വെള്ളത്തിലേക്കും ചാടിയെന്നുമാണ് വിവരം. ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അഗ്നിരക്ഷാസേന ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം…
Read More