സിദ്ധരാമയ്യക്കെതിരെ പരസ്യ വിമർശനം

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍ നിന്ന് പുറത്താണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്.

നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തു നിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി, 2021 ജൂലൈയില്‍ ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ മധു ബംഗാരപ്പ തുടങ്ങിയവരെ പരിഗണിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നു. സിദ്ധരാമയ്യക്കെതിരെ പരസ്യ പ്രതികരണവുമായി ബി.കെ. ഹരിപ്രസാദ് രംഗത്ത് വന്നു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

തന്റെ മന്ത്രി സ്ഥാനം കളഞ്ഞതിന് പിന്നില്‍ സിദ്ധരാമയ്യയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ ഡി.കെ. ശിവകുമാറാണെന്നും അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ലാത്ത ഹരിപ്രസാദിനായി ഹൈകമാൻഡുമായി ഡി.കെ. ശിവകുമാര്‍ വാദിച്ചെങ്കിലും സിദ്ധരാമയ്യ എതിര്‍ത്തതായാണ് വിവരം. മുതിര്‍ന്ന നേതാവ് സി. പുട്ടരംഗ ഷെട്ടി ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിരസിച്ചു. പുട്ടരാമഷെട്ടിയെ മന്ത്രിയാക്കാത്തതില്‍ ഉപ്പാര സമുദായക്കാര്‍ ചാമരാജ് നഗറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തൻവീര്‍ സേട്ട്, അജയ് സിങ്, ബസവരാജ് രായറെഡ്ഡി തുടങ്ങിയവരും അതൃപ്തിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts