നഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളം കയറി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം പരമാവധി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി നഗരവികസന വകുപ്പ് മന്ത്രി കൂടിയായ ഡി കെ ശിവകുമാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts