കോൺഗ്രസ്‌ പ്രവർത്തകന്റെ കൊലപാതകം ; വ്യക്തി വൈരാഗ്യമെന്ന് പോലീസ്

ബെംഗളൂരു: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മില്‍ത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്.

സംഭവത്തില്‍ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പോലീസ് പറഞ്ഞു.

മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറില്‍ രാത്രി രവി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തര്‍ക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts