ഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡല്‍ഹിയില്‍ പതിനാറുകാരിയെ സുഹൃത്ത് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ സുഹൃത്ത് സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്.

https://twitter.com/mukeshmukeshs/status/1663079239703298048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1663079239703298048%7Ctwgr%5Eeb9e32cf5b0a2b97c1c6b0252c85af86c59a65e3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deccanherald.com%2Fnational%2Fnorth-and-central%2Fboyfriend-stabs-delhi-teen-multiple-times-bludgeons-her-to-death-1222939.html

വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ആളുകള്‍ നോക്കി നില്‌ക്കെയാണ് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ പിന്തുടര്‍ന്ന് എത്തിയ സാഹിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കത്തിയുപയോഗിച്ച് പെണ്‍കുട്ടിയെ ഇരുപത് തവണയോളം സുഹൃത്തായ സാഹില്‍ കുത്തി. കുത്തേറ്റ് വീണ പെണ്‍കുട്ടിയെ കല്ലുകൊണ്ടും സാഹില്‍ ആക്രമിച്ചു. നിരവധി ആളുകള്‍ ക്രൂരകൃത്യം കണ്ടെങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ല. കൃത്യം നടത്തി രക്ഷപ്പെട്ട സാഹിലിനെ ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ നിന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്രൂരമായ കൊലപാതകം ആരും തടയാന്‍ ശ്രമിച്ചില്ലെന്നും സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഡല്‍ഹി വനിത കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. ഡല്‍ഹി വനിതകള്‍ക്കും സ്ത്രീകള്‍ക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി വിമര്‍ശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
[masterslider id="10"]

Related posts