വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ കാമുകൻ കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹത്തിൽ നിന്നും പിന്മാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിൽ യുവാവ് കുത്തിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ കുത്തിക്കൊന്നത്.

യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ദിനകർ ബനാലയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവിൽ വ്യത്യസ്ഥ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹത്തിൽ നിന്നും പിൻമാറിയതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts