യൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച്‌ പഠനം നടത്താന്‍ അനുവദിക്കണമെന്ന്…

Read More

പരീക്ഷഹാളിലും ഹിജാബിന് വിലക്ക് 

ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. ഹിജാബ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പരീക്ഷ ഹാളുകളിൽ ഹിജാബ് അനുവദിക്കാൻ ആവില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു. സ്കൂളുകളിലും പിയു കോളേജുകളിലും ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്തുക്കൾ ധരിച്ച് ക്ലാസിൽ കയറരുതെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

Read More
Click Here to Follow Us