തൃശ്ശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സിയുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു;ഡ്രൈവർക്ക് പരിക്കേറ്റു.

ബെംഗളൂരു : തൃശ്ശൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു. ഡൈവർക്ക് പരിക്കേറ്റു.

ഇന്നലെ വൈകുന്നേരം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് പുലർച്ച ഭവാനിക്ക് അടുത്തു വച്ചാണ് അപകടത്തിൽ പെട്ടത്.

മേൽപ്പാലത്തിന്റെ പണി നടക്കുന്ന സ്ഥലത്ത് സർവ്വീസ് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന്റെ പിന്നിൽ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

ഇടിയുടെ ആഘാതത്തിൽ ബസ്‌ മുൻപിലുള്ള ബൊലേറോയിൽ ഇടിക്കുകയും തുടർന്ന് 3-4 വാഹനങ്ങൾക്ക് വരിയായി ആഘാതമേൽക്കുകയായിരുന്നു.

ബസ് ഡ്രൈവർ ആയ മധുവിന്റെ തലയുടെ പിൻഭാഗം ചില്ലിൽ ഇടിക്കുകയും പരിക്കേൽക്കുകയും ചെയ്തു, ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് അദ്ദേഹത്തെ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കർണാടക രണ്ടാം പി.യു.സി ഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണി മുതൽ വെബ്സൈറ്റിൽ ലഭ്യമാകും

യാത്രക്കാർക്ക് ആർക്കും പരിക്ക് ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും
[masterslider id="10"]

Related posts

Click Here to Follow Us