കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ യുടെ മകൻ പിടിയിൽ 

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകനെ ലോകായുക്ത പിടികൂടി.

ബിജെപി എംഎല്‍എ മദാല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മദാലിനെയാണ് ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ഓഫീസില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഘം പിടികൂടിയത്.

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയാണ് മദാല്‍ വിരുപക്ഷപ്പ. പ്രശാന്ത് മദാല്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി ലഭിച്ചിരുന്നതായി ലോകായുക്ത സംഘം അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.

പ്രശാന്തിന്‍റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തതായും ഇതിന്‍റെ ഉറവിടം അന്വേഷിക്കുവരികയാണെന്നും ലോകായുക്ത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts