സെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും 

ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ   ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts