മിശ്ര വിവാഹം കഴിച്ചു, കുടുംബത്തിന് 6 ലക്ഷം പിഴ

ബെംഗളൂരു: മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ ദമ്പതികള്‍ക്ക് ഗ്രാമീണരുടെ പിഴയും ബഹിഷ്‌കരണവും. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍ക്കാണ് നാട്ടുകൂട്ടത്തിന്റെ ശിക്ഷ. ആറ് ലക്ഷം രൂപ പിഴയടക്കാനും ഈ കുടുംബത്തെ ബഹിഷ്‌കരിക്കാനുമാണ് ആഹ്വാനം. അപമാനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ കൊല്ലേഗല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ് ഗ്രാമവാസികള്‍ അടുത്തിടെയാണ് അറിഞ്ഞതെന്ന് പോലീസ് പറയുന്നു. വ്യത്യസ്ത ജാതിയിൽ ഉൾപ്പെട്ട ശ്വേതയും ഗോവിന്ദ രാജുവും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവീട്ടുകാരും സമ്മതം നല്‍കുകയും രജിസ്റ്റര്‍ ഓഫീസില്‍…

Read More

മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വാഹനങ്ങൾ കയറി മരിച്ചു

ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. കുഞ്ഞിനെ ആരോ പ്ലാസ്‌റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിബിഎംപിയുടെ ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്‌റ്റിക് കവര്‍ അമൃതഹള്ളി പമ്പാ ലേഔട്ടില്‍വച്ച്‌ റോഡിലേക്ക് വീണു. കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം…

Read More

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വാനിലിടിച്ച് ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: മംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ വാനിടിച്ച്‌ ഭര്‍ത്താവ് മരിച്ചു. ചെര്‍ളടുക്കയിലെ റിട്ട.അധ്യാപകരായ നാരായണന്റെയും സുശീലയുടെയും മകന്‍ ശശി കിരണ്‍(42) ആണ് മരിച്ചത്. ശശി കിരണിന്റെ ഭാര്യ പ്രിയദര്‍ശിനിയെ ഗുരുതരനിലയില്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 മണിയോടെ മംഗളൂരു നന്ദൂരിലാണ് അപകടമുണ്ടായത്. ശശികിരണ്‍ മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പ്രിയദര്‍ശിനി മംഗളൂരു കൊശമറ്റം ഫൈനാന്‍സില്‍ ജീവനക്കാരിയാണ്. ശശികിരണ്‍ ജോലി കഴിഞ്ഞ് ഭാര്യയെയും കൂട്ടി കദ്രി പാര്‍ക്കിന് സമീപത്തെ വീട്ടിലേക്ക് ബൈക്കില്‍ തിരിച്ചുപോകുകയായിരുന്നു. നന്ദൂര്‍ സര്‍ക്കിളിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട വാന്‍ രണ്ട്…

Read More

കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ബിസിനസുകാരനെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം 

ബെംഗളൂരു: കടംവാങ്ങിയ പണം തിരിച്ചുചോദിച്ചതിന് മംഗളൂരുവിലെ ബിസിനസുകാരന്‍ പള്ളിയബ്ബയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിറ്റി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് ഹംസ (47), അസ്ഹറുദ്ദീന്‍ എന്ന അസ്ഹര്‍ (29), സജിപ്പനാട് വില്ലേജില്‍ താമസിക്കുന്ന അമ്മി എന്ന അമീര്‍ (29), മുഹമ്മദ് അഫ്രാസ് (23), അല്‍ത്താഫ് (23) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പള്ളിയബ്ബയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയബ്ബയില്‍ നിന്ന് മുഹമ്മദ് ഹംസ 72,000 രൂപ കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍…

Read More

ബിജെപി നേതാവ് കെസി നാരായണ ഗൗഡ കോൺഗ്രസിലേക്ക് 

ബെംഗളൂരു: ബി.ജെ.പി. നേതാവ് കെ.സി. നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം പരിഗണിച്ചുവരുകയാണെന്നും നാരായണഗൗഡ പറഞ്ഞു. മണ്ഡ്യ ജില്ലയില്‍ ബി.ജെ.പി.ക്കുള്ള ഏക എം.എല്‍.എ.യാണ് നാരായണഗൗഡ. നിയമസഭാതിരഞ്ഞെടുപ്പില്‍ മണ്ഡ്യ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുകയാണ്. നാരായണഗൗഡ പാര്‍ട്ടിവിടുന്നത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

Read More

നിറത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു: കറുപ്പ് നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. കലബുറഗി ജെവാര്‍ഗി കൊല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗമാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഖാജ പട്ടേല്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാലു വയസ്സും രണ്ടു വയസ്സുമുള്ള രണ്ട് കുട്ടികളാണുള്ളത്. ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഫര്‍സാനയുടെ മരണവിവരം പ്രദേശത്തെ പാല്‍ക്കാരനാണ് മാതാപിതാക്കളെ അറിയിച്ചത്. ഫര്‍സാനയുടെ മാതാപിതാക്കള്‍ എത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ഇരുന്നു കരയുന്ന കുട്ടികളെയാണ് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഖാജ പട്ടേലിനെതിരെ പരാതി നല്‍കി. ഖാജയും…

Read More

ലോകായുക്ത റെയ്ഡ്: എംഎൽഎ കെഎസ്ഡിഎൽ ചെയർമാൻ സ്ഥാനം രാജിവച്ചു

ബെംഗളൂരു: ലോകായുക്ത റെയ്ഡില്‍ വന്‍ തുക വീട്ടില്‍നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ കര്‍ണാടക എംഎല്‍എ മദല്‍ വിരുപാക്ഷപ്പ രാജിവച്ചു. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ്സ് ലിമിറ്റഡ്( കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനമാണ് രാജിവച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്ന് രാവിലെ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന്‍ പ്രശാന്ത് നെ ലോകായുക്ത ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Read More

പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബാരിക്കേഡ് നിർമിക്കാൻ ചെലവഴിച്ചത് 52 ലക്ഷം

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപയെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബള്ളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു…

Read More

9 ദിവസം നീളുന്ന യാഗത്തിന് തുടക്കമിട്ട് കുമാരസ്വാമി

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമ്പത് ദിവസം നീളുന്ന പൂജയും യാഗങ്ങളും നടത്താനൊരുങ്ങി ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി. ഇന്നാണ് പൂജാകര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ തന്ത്രിമാരുടെ സംഘമാണ് പൂജയ്ക്ക് നേതൃത്വം നൽകുന്നത്. കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മുന്‍ പ്രധാനമന്ത്രിയും പിതാവുമായ എച്ച്‌ഡി ദേവഗൗഡയും ചടങ്ങുകളില്‍ പങ്കെടുക്കും. ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുടുംബം പൂജ നടത്താന്‍ തീരുമാനിച്ചത്. ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് പൂജയെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്…

Read More

ബിജെപി എംഎൽഎ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ കണ്ടെടുത്തു

ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി രൂപ കണ്ടെടുത്തു. എംഎല്‍എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്‍ പ്രശാന്ത് മദലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ഇന്നലെ  ഓഫിസില്‍വച്ച്‌ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം…

Read More
Click Here to Follow Us