മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് വാഹനങ്ങൾ കയറി മരിച്ചു

ബെംഗളൂരു : മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. കുഞ്ഞിനെ ആരോ പ്ലാസ്‌റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബിബിഎംപിയുടെ ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടയിലെ മാലിന്യം ലോറിയിലേക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു. തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്‌റ്റിക് കവര്‍ അമൃതഹള്ളി പമ്പാ ലേഔട്ടില്‍വച്ച്‌ റോഡിലേക്ക് വീണു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം നേരിട്ട് കണ്ടവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts