പ്രധാന മന്ത്രിയുടെ റോഡ് ഷോയ്ക്ക് ബാരിക്കേഡ് നിർമിക്കാൻ ചെലവഴിച്ചത് 52 ലക്ഷം

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപയെന്ന് റിപ്പോർട്ട്‌.

കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബള്ളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റോഡ്‌ഷോയാക്കി മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts