നാസി ഭരണകൂടത്തിന്റെ കറുത്ത കാലം വേദിയില്‍ ആസ്വദിക്കാന്‍ ഉദ്യാന നഗരത്തിലുള്ളവര്‍ക്ക് അവസരം.

ബെംഗളൂരു : രണ്ടാം ലോകമഹായുദ്ധ കാലത്തു ജർമനിയിലെ നാസി ഭരണത്തിന്റെ വിവിധ കാലഘട്ടങ്ങൾ കോർത്തിണക്കിയ ദ് കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗിരി ഇന്ന് ഉദ്യാന നഗരിയിലെ ആസ്വാദകർക്കു മുന്നിലെത്തും. ഇന്നു മുതൽ 11 വരെ ബെലന്തൂർ ഇക്കോ വേൾഡിനു സമീപത്തെ ആർഎംസെഡ് ആംഫി തിയറ്ററിലാണ് നാടകം കാഴ്ചയുടെ വിരുന്നൊരുക്കുന്നത്.

  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം

ഖസാക്കിന്റെ ഇതിഹാസത്തിന് പുതിയ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്കാരം നൽകിയ ദീപൻ ശിവരാമനാണ് ദ് കാബിനറ്റിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 1920ൽ ? ജർമനിയിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള സിനിമയാണ് നാടകത്തിനു പ്രമേയമായത്. ഡോ. കാലിഗിരിയായി പ്രകാശ് ബാരെയും അലനായി ദീപൻ ശിവരാമനും നാടകത്തിൽ വേഷമിടുന്നു. ടിക്കറ്റുകൾക്ക് www.bookmyshow.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts