ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ

ഇന്ത്യൻ ഫുട്ബോളിൻ്റെ കാലുകൾക്ക് കരുത്തും മനസ്സുകളിലുണർവ്വും നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൻ്റെ ആവേശം ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിക്കുമ്പോൾ നമ്മുടെ ബാഗ്ലൂർ മലയാളികളും ഫുട്‌ബോൾ ആവേശത്തിലാണ്. ഫേസ്ബുക്ക് കൂട്ടായ്മ ബി.എം.ഇസെഡ് (ബാഗ്ലൂർ മലയാളീസ് സോൺ) ഫെബ്രുവരി 11 ന് ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി 9 വരേ നീളുന്ന വൺഡേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു. ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ലേലം വഴി തിരഞ്ഞെടുത്ത പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ആദ്യ റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായാണ്…

Read More

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം..

ബെംഗളൂരു : ബിഹാർ മാതൃകയിൽ കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ആവശ്യവുമായി കർണാടക ടെംപറൻസ് ബോർഡ്. നിരോധനം സംബന്ധിച്ചു പഠനം നടത്തിയ ബോർഡ് തയാറാക്കിയ റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നു ചെയർമാൻ എച്ച്.വി.രുദ്രപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു ടെംപറൻസ് ബോർഡാണ്. . മദ്യവിൽപനയിലൂടെ കർണാടകയ്ക്കു പ്രതിവർഷം 18000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ട്. നിരോധനം നടപ്പാക്കിയാൽ വരുമാനത്തിലുണ്ടാകുന്ന ഈ നഷ്ടം നികത്താൻ മറ്റു വഴികൾ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും. കര്‍ണാടകയില്‍ സമ്പൂര്‍ണ മദ്യ നിരോധനം വേണം എന്നാ…

Read More

മെട്രോ ഫീഡര്‍ സെര്‍വീസുകള്‍ വെട്ടിക്കുറച്ചു;ഓട്ടോ-ടാക്സികള്‍ക്ക് ചാകരക്കാലം.

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനുകളിൽനിന്നുള്ള ബിഎംടിസിയുടെ ഫീഡർ ബസ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ ഓട്ടോറിക്ഷകൾക്കും വെബ്ടാക്സികൾക്കും ചാകര. രാത്രിസമയങ്ങളിൽ തോന്നുംപടി നിരക്ക് ഈടാക്കുകയാണ് ഓട്ടോറിക്ഷകൾ. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഫീഡർ സർവീസുകൾ 15 റൂട്ടുകളിൽ നിന്ന് കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 170 ബസുകൾ വിവിധ സ്റ്റേഷനുകളിൽനിന്ന് ഫീഡർ സർവീസിനായി ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ 95 ബസുകൾ മാത്രമാണ് സർവീസിന് ഉപയോഗിക്കുന്നത്.

Read More

“കെ.എസ്.ആര്‍.ടി.സി ശരിയായി”;ഇനി പെന്‍ഷന്‍ പ്രതിസന്ധി കെ.എസ്.ഇ.ബിയിലേക്ക്.

തിരുവനന്തപുരം: കെഎസ്ആ‍ർടിസിക്ക് പിന്നാലെ കെഎസ്ഇബിയും പെൻഷൻ പ്രതിസന്ധിയിലേക്ക്. പെൻഷൻ കൊടുക്കാൻ രൂപീകരിച്ച ട്രസ്റ്റിലേക്കുള്ള വിഹിതം  അഞ്ച് വർഷമായി കെഎസ്ഇബി അടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കാണിച്ച് ചെയർമാൻ ജീവനക്കാരുടെ സംഘടനകൾക്ക് കത്തയച്ചു. ഇതുവരെ പെൻഷൻ മുടങ്ങിയിട്ടില്ലെങ്കിലും ഇങ്ങനെ പോയാൽ പെൻഷൻകാർക്ക് ഷോക്കടിക്കാനാണ് സാധ്യത. നിലവിലെ നഷ്ടം 1500 കോടി രൂപയാണ്. മാസ്റ്റർ പെൻഷൻ ആന്റ് ഗ്രാറ്റീവിറ്റി ട്രസ്റ്റിലേക്കുള്ള വിഹിതം പോലും അടക്കാനാകാത്തവിധം പ്രതിസന്ധി കനത്തുവെന്നാണ് ചെയർമാൻ എൻഎസ്പിള്ളയുടെ കത്ത് വ്യക്തമാക്കുന്നത്. 2013 ഒക്ടോബറിലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്. അന്നത്തെ കണക്കനുസരിച്ച് പെൻഷന് വേണ്ടത് 12,500 കോടിരൂപ.…

Read More

കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ

ബെംഗളൂരു ∙ കെഎംഎസിസി എജ്യുക്കേഷനൽ വിങ് സംഘടിപ്പിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മഡിവാള സേവറി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. വളാഞ്ചേരി മർകസ് ജനറൽ സെക്രട്ടറി ആദൃശേരി ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിക്കും. ട്രെയിനർ റാഷിദ് ഗസാലി നേതൃത്വം നൽകുമെന്നു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് അറിയിച്ചു.

Read More

മലയാളികള്‍ക്കെതിരെ വീണ്ടും ആക്രമണം;സംഭവം ഹോസ്കോട്ടേയില്‍.

ബെംഗളൂരു : ഹൊസ്കോട്ടയിൽ മലയാളി ഉടമസ്ഥതയിലുള്ള രണ്ടു ബേക്കറികൾക്കു നേരെ ഗുണ്ടാ ആക്രമണം. കുലൂർ മൾസന്ദ്രയിലെ പാലക്കാട് സ്വദേശി ചെന്താമരാക്ഷന്റെ ഉടമസ്ഥതയിലുള്ള മയൂര ബേക്കറി, കൂത്തുപറമ്പ് സ്വദേശി സഞ്ജീവന്റെ ഫുഡ്മേക്കർ ബേക്കറി എന്നിവയാണ് അടിച്ചുതകർത്തത്. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം വാളും വടികളുമായി ബേക്കറികളിലെ ഗ്ലാസ് ഷെൽഫുകൾ അടിച്ചുതകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഞ്ജീവനെ മർദിച്ച സംഘം 25,000 രൂപയും കവർന്നു. കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പ്രവർത്തകരുടെ സഹായത്തോടെ തിരുമലഷെട്ടിഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read More

കുടകുകാര്‍ പ്രതിഷേധിച്ചു;ഉത്തര കേരളയുടെ സ്വപ്ന പദ്ധതി കടലാസ്സില്‍ ഉറങ്ങാന്‍ സാധ്യത;തലശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയുടെ സർവേയ്ക്ക് അനുമതി നൽകുന്നതിൽ മലക്കം മറിഞ്ഞ് കർണാടക സർക്കാർ.

ബെംഗളൂരു: തലശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയുടെ സർവേയ്ക്ക് അനുമതി നൽകുന്നതിൽ മലക്കം മറിഞ്ഞ് കർണാടക സർക്കാർ. ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടന്നതുകൊണ്ട് പാതയ്ക്ക് അനുമതിയായി എന്ന് അർഥമില്ലെന്നും പദ്ധതിക്ക് കർണാടക സർക്കാർ എതിരാണെന്നും വ്യവസായമന്ത്രി ആർ. വി. ദേശ്പാണ്ഡെ നിയമസഭയിൽ പറഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന് അനുമതി നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കേരളവുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും പ്രാഥമിക ചർച്ചകൾ മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ബിജെപി എംഎൽഎ കെ.ജി ബൊപ്പയ്യയുടെ ചോദ്യത്തിനു മറുപടിയായി ദേശ്പാണ്ഡെ പറഞ്ഞു. റെയിൽപ്പാതയ്ക്കെതിരെ കുടകിൽ വിവിധ…

Read More

നാസി ഭരണകൂടത്തിന്റെ കറുത്ത കാലം വേദിയില്‍ ആസ്വദിക്കാന്‍ ഉദ്യാന നഗരത്തിലുള്ളവര്‍ക്ക് അവസരം.

ബെംഗളൂരു : രണ്ടാം ലോകമഹായുദ്ധ കാലത്തു ജർമനിയിലെ നാസി ഭരണത്തിന്റെ വിവിധ കാലഘട്ടങ്ങൾ കോർത്തിണക്കിയ ദ് കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗിരി ഇന്ന് ഉദ്യാന നഗരിയിലെ ആസ്വാദകർക്കു മുന്നിലെത്തും. ഇന്നു മുതൽ 11 വരെ ബെലന്തൂർ ഇക്കോ വേൾഡിനു സമീപത്തെ ആർഎംസെഡ് ആംഫി തിയറ്ററിലാണ് നാടകം കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിന് പുതിയ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്കാരം നൽകിയ ദീപൻ ശിവരാമനാണ് ദ് കാബിനറ്റിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 1920ൽ ? ജർമനിയിൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള സിനിമയാണ് നാടകത്തിനു പ്രമേയമായത്. ഡോ. കാലിഗിരിയായി പ്രകാശ് ബാരെയും…

Read More

മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ട്രെയിൻ നാളെ മുതൽ പുതിയ റൂട്ടിൽ

ബെംഗളൂരു :മൈസൂരു, മംഗളൂരു വഴിയുള്ള ബെംഗളൂരു–കണ്ണൂർ–കാർവാർ എക്സ്പ്രസിന്റെ (16517–18; 16523–24) സമയക്രമവും റൂട്ടും മാറുന്നു. മാറ്റം നാളെ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്ത ഹാസൻ–ശ്രാവണബെലഗോള–നെലമംഗല–ബെംഗളൂരു പാതയിലൂടെ മംഗളൂരുവിലേക്കു ദൂരം കുറവായതിനാൽ ട്രെയിൻ ആഴ്ചയിൽ നാലു ദിവസം ഈ പാതയിലൂടെയും ശേഷിച്ച മൂന്നു ദിവസം മൈസൂരു വഴിയുമായിരിക്കും സർവീസ് നടത്തുക. ഈ റൂട്ടിൽ പുതിയ നമ്പരിലും (16511–12, 16513–14), മൈസൂരു റൂട്ടിൽ പഴയ നമ്പരിലും (16517–18, 16523–24) ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക. പുതിയ റൂട്ടിലെ ട്രെയിൻ ബെംഗളൂരുവിൽനിന്ന് ഒന്നേകാൽ മണിക്കൂർ നേരത്തെ…

Read More

മധ്യപ്രദേശിന് പിന്നാലെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ വധശിക്ഷ ഉറപ്പാക്കാൻ കർണാടകയും

ബെംഗളൂരു : കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുംവിധം നിയമനിർമാണം നടത്താൻ കർണാടക സർക്കാരും ഒരുങ്ങുന്നു. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു വധശിക്ഷ നൽകുന്ന ബിൽ മധ്യപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടക നിയമസഭ കഴിഞ്ഞ ദിവസം ഇക്കാര്യം ചർച്ച ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ സംസ്ഥാനത്തു വർധിച്ചിട്ടുണ്ട്. അതിനാലാണ് സർക്കാർ ഇത്തരം കേസുകളിലെ പ്രതികൾക്കു കടുത്തശിക്ഷ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു. ഇത്തരം നിയമങ്ങള്‍ വേണമെന്ന അഭിപ്രായം നിങ്ങള്‍ക്കുണ്ടോ ? ഉണ്ട് ഇല്ല…

Read More
Click Here to Follow Us