ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ

ഇന്ത്യൻ ഫുട്ബോളിൻ്റെ കാലുകൾക്ക് കരുത്തും മനസ്സുകളിലുണർവ്വും നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൻ്റെ ആവേശം ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിക്കുമ്പോൾ നമ്മുടെ ബാഗ്ലൂർ മലയാളികളും ഫുട്‌ബോൾ ആവേശത്തിലാണ്.

ഫേസ്ബുക്ക് കൂട്ടായ്മ ബി.എം.ഇസെഡ് (ബാഗ്ലൂർ മലയാളീസ് സോൺ) ഫെബ്രുവരി 11 ന് ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി 9 വരേ നീളുന്ന വൺഡേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു.

ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ലേലം വഴി തിരഞ്ഞെടുത്ത പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.

ആദ്യ റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായാണ് മത്സരം, ഒരോ ഗ്രൂപ്പിലേയും ജേതാക്കൾ സെമിഫൈനലിൽ ഏറ്റുമുട്ടും , ലൂസേർസ് ഫൈനലും ഒടുവിൽ കലാശപ്പോരാട്ടമായ ഫൈനലും അരങ്ങേറും.

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ പേരുകളിലാണ് ടീമുകൾ. സി ക്കെ റോയൽസ് യുണൈറ്റഡ്, ജാക്കി ജാന്റ്സ് എഫ്സി, റിനൊ റൈഡേഴ്‌സ് , ജെജെ യുണൈറ്റ് , ആർ ബി യുണൈറ്റഡ്, കാബ്റ കോബ്രാസ് എഫ്സി, സോക്കർ ക്ലബ് അനസ് പുള്ളോ, ഉതാന്ത എഫ്സി, ഐ എം ബ്ലാക്ക് പേൾസ്, ബൂട്ടിയ ബ്ലാസ്റ്റേഴ്‌സ് , ജിങ്കൻ വാർഹവ്ക്ക്സ്, ലിങ്ടൺ റക്ക്ഹേർസ്
ഇന്നീ ടീമുകളാണ് കളത്തിലിറങ്ങുന്നത്. കൂടെ ഒരോ ടീമുകൾക്കും ഫാൻസ് ആർമി ഗ്രൂപ്പുകളും തുടങ്ങി, ഫേസ്ബുക്കിൽ ആവേശ പോസ്റ്റുകളുടേയും, ട്രോളുകളുടേയം പ്രവാഹത്തിൽ ഫുട്‌ബോൾ ആരവങ്ങൾ നിറഞ്ഞു കഴിഞ്ഞു. പരിശീലന മത്സരങ്ങളും,കഠിന പ്രയത്നവുമായി എല്ലാ ടീം അംഗങ്ങളും  ഈ ഫുട്‌ബോൾ പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.

മുഖപുസ്തകത്തിൻ്റെ മൊബൈൽ താളുകളിൽ നിന്നും വീണ്ടും യഥാർത്ഥ അനുഭൂതികളിലേക്ക് കാൽപന്തുകളിയുമായ് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. ഫ്യൂച്ചർ ടെക്ക് കൺസൾട്ടൻ്റ്സി ആൻഡ് സൊലൂഷൻസ് ആണ് മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത്.
മത്സരം ദൊഡക്കനഹള്ളിയിലെ ആദഖ് സ്പോർട്സ് വാല്ലിയിൽ അരങ്ങേറും.

ബി.എം.ഇസെഡ് ന്റെ ഫുട്ബോള്‍ ലീഗിന് നിങ്ങള്‍ പോകുന്നുണ്ടോ?

പോകുന്നുണ്ട്
പോകുന്നില്ല
താല്പര്യമുണ്ട് പോകാന്‍ കഴിയുമെന്ന് ഉറപ്പില്ല
മറ്റു പല തിരക്കുകളും ഉണ്ട്
Created with PollMaker

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us