മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ട്രെയിൻ നാളെ മുതൽ പുതിയ റൂട്ടിൽ

ബെംഗളൂരു :മൈസൂരു, മംഗളൂരു വഴിയുള്ള ബെംഗളൂരു–കണ്ണൂർ–കാർവാർ എക്സ്പ്രസിന്റെ (16517–18; 16523–24) സമയക്രമവും റൂട്ടും മാറുന്നു. മാറ്റം നാളെ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്ത ഹാസൻ–ശ്രാവണബെലഗോള–നെലമംഗല–ബെംഗളൂരു പാതയിലൂടെ മംഗളൂരുവിലേക്കു ദൂരം കുറവായതിനാൽ ട്രെയിൻ ആഴ്ചയിൽ നാലു ദിവസം ഈ പാതയിലൂടെയും ശേഷിച്ച മൂന്നു ദിവസം മൈസൂരു വഴിയുമായിരിക്കും സർവീസ് നടത്തുക.

ഈ റൂട്ടിൽ പുതിയ നമ്പരിലും (16511–12, 16513–14), മൈസൂരു റൂട്ടിൽ പഴയ നമ്പരിലും (16517–18, 16523–24) ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക. പുതിയ റൂട്ടിലെ ട്രെയിൻ ബെംഗളൂരുവിൽനിന്ന് ഒന്നേകാൽ മണിക്കൂർ നേരത്തെ പുറപ്പെടുകയും കണ്ണൂരിൽ രാവിലെ 10ന് എത്തുകയും ചെയ്യും. കാസർകോട്, കണ്ണൂർ ഭാഗത്തേക്കു പോകുന്നവർക്കു പുതിയ റൂട്ടിലെ സർവീസ് കൂടുതൽ സഹായകരമാകും. വിശദാശംങ്ങൾ ചുവടെ.

  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി

∙ ബെംഗളൂരു–കണ്ണൂർ (16511\12)–കാർവാർ (16513\14) എക്സ്പ്രസ് (ശ്രാവണബെലഗോള വഴി)

നാളെ മുതൽ ശനി, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 7.15നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ ആറിനു മംഗളൂരുവിലെത്തും. ഇവിടെ രണ്ടായി പിരിയുന്ന ട്രെയിനുകളിൽ ഒരെണ്ണം രാവിലെ 10നു കണ്ണൂരിലെത്തും. യശ്വന്ത്പുര (രാത്രി 7.28), കുനിഗൽ (8.44), ബി ജി നഗർ (9.15), ശ്രാവണബെലഗോള (9.51), ചന്നരായപട്ടണ (10.01), ഹാസൻ‌ (11.05), സകലേഷ്പുര (12.05), സുബ്രഹ്മണ്യറോഡ് (3.25), യെഡമംഗല (3.44), കബകപുത്തൂർ (4.18), ബന്ത്വാൾ (4.53), മംഗളൂരു ജംക്‌ഷൻ (5.33), മംഗളൂരു സെൻട്രൽ (6.00), കാസർകോട് (8.20), കാഞ്ഞങ്ങാട് (8.38), പയ്യന്നൂർ (9.05) എന്നിങ്ങനെയാണ് ഓരോ സ്റ്റോപ്പിലും ട്രെയിൻ എത്തുന്ന സമയം.കണ്ണൂരിൽ നിന്നുള്ള ട്രെയിൻ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനു പുറപ്പെട്ടു പിറ്റേന്നു രാവിലെ 6.55നു ബെംഗളൂരുവിലും എത്തും.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

∙ ബെംഗളൂരു–കണ്ണൂർ (16517‌\18)–കാർവാർ (16523\24) എക്സ്പ്രസ് (മൈസൂരു വഴി)

ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്നു രാത്രി 8.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.53നു മംഗളൂരുവിലെത്തും. ഇവിടെ രണ്ടായി പിരിയുന്ന ട്രെയിനുകളിൽ ഒരെണ്ണം കാസർകോട് (9.18), കാഞ്ഞങ്ങാട് (9.38), പയ്യന്നൂർ (10.03) വഴി കണ്ണൂരിൽ (11.10) എത്തും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുള്ള മടക്ക ട്രെയിൻ പിറ്റേന്നു രാവിലെ 8.20നു ബെംഗളൂരുവിലെത്തും. കണ്ണൂർ (വൈകിട്ട് 4.40), പയ്യന്നൂർ (05.04), കാഞ്ഞങ്ങാട് (5.34), കാസർകോട് (5.53), മംഗളൂരു സെൻട്രൽ (7.00), മംഗളൂരു ജംക്‌ഷൻ (09.08), ഹാസൻ (പുലർച്ചെ 2.45), മൈസൂരു (5.15), മണ്ഡ്യ (06.08), ചന്നപട്ടണ (6.48), രാമനഗര (07.04), കെംഗേരി (7.34) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയക്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts