കൈക്കൂലി കേസിൽ മുൻ‌കൂർ ജാമ്യം തേടി ബിജെപി എം.എൽ.എ

ബെംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ മദല്‍ വിരുപാക്ഷപ്പ മുന്‍കൂര്‍ ജാമ്യം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് കെ.നടരാജന്‍ ബെഞ്ചിനെ സമീപിച്ചത്. ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത ശേഷം വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. കൈക്കൂലി കേസില്‍ വിരൂപാക്ഷപ്പയെ ഒന്നാം പ്രതിയാക്കി ലോകായുക്ത എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എം.എല്‍.എയുടെ മകന്‍ വി.പ്രശാന്ത് മദലിന്‍റെ പക്കല്‍നിന്ന് എട്ട് കോടി രൂപ ലോകായുക്ത കണ്ടെത്തിയിരുന്നു. വിരുപാക്ഷപ്പ ചെയര്‍മാനായിരുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജെന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.…

Read More

യൂണിഫോം ധരിച്ച് എത്തിയാൽ പരീക്ഷ എഴുതാം, ഹിജാബ് അനുവദിക്കില്ല ; ബി. സി നാഗേഷ് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഒമ്പതിന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കാര്യങ്ങള്‍ തുടരും. യൂണിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച്‌ പഠനം നടത്താന്‍ അനുവദിക്കണമെന്ന്…

Read More

തെരുവ് നായയുടെ ആക്രമണം, 55 വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ക്രോംപേട്ടില്‍ തെരുവ് നായ ആക്രമണത്തില്‍ ബൈക്കില്‍ നിന്ന് വീണ 55 വയസുകാരി മരിച്ചു. രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിനഗറില്‍ വെച്ച്‌ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടി. നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന്‍ പെട്ടന്ന് വണ്ടിയുടെ വേഗത കൂട്ടിയതിനെത്തുടര്‍ന്നാണ് തേന്മൊഴി താഴേക്ക് വീണത്. വീഴ്ചയില്‍ തലക്ക് സാരമായ പരിക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

വനിതാ സംഗമം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗം “വനിതാ സംഗമം” സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് വൈകുന്നേരം 3.30 ന് മൈസൂരു റോഡ് ബ്യാറ്ററയാനപുരയിലുള്ള ഡി.സി.എസ്. സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തുന്ന പരിപാടിയിൽ വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി. പ്രസന്ന പ്രഭാകർ അധ്യക്ഷം വഹിക്കും. ശ്രീ. സതീഷ് തോട്ടശ്ശേരി “സ്ത്രീയും പൊതുമണ്ഡലവും”എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് അംഗങ്ങളുടെ ചർച്ചയും, വിനോദ മത്സരങ്ങളും, കലാ പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജി. ജോയ് സെക്രട്ടറി…

Read More

യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ്…

Read More

അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു, ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ 

ബെംഗളൂരു: ജുവലറി ജീവനക്കാരിയായ യുവതി അമിത രക്ത സ്രാവത്തെ തുടർന്ന്അം മരിച്ചു. അംബിക (40) ആണ് ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലം മരിച്ചത്. ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച്‌ മംഗളൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി 9 മണിയോടെ നാട്ടിലെത്തിച്ച്‌ സംസ്കാര ചടങ്ങുകള്‍ നടത്തി. ചെറുവത്തൂര്‍ ദീപ ജ്വല്ലറിയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന അംബിക യൂട്രസ് സംബന്ധമായ അസുഖത്തെ കങ്കനാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More

വ്യവസായിയുടെ കൊലപാതകത്തിനു പിന്നിൽ സ്വവർഗ്ഗനുരാഗ ബന്ധത്തിലെ വിള്ളൽ

ബെംഗളൂരു: നാൽപത്തി നാലുകാരനായ വ്യവസായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക വഴിത്തിരിവ്. സ്വവര്‍ഗാനുരാഗ ബന്ധത്തിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട്‌. പരസ്യം പ്രിന്റ് ചെയ്യുന്ന ഏജന്‍സി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലര്‍ച്ചെ നായണ്ടഹള്ളിയില്‍ പുതുതായി നിര്‍മിച്ച വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാന്‍ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഇയാള്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജെജെ നഗറിലെ നിര്‍മാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകള്‍ ആരംഭിച്ചതോടെ ലിയാക്കത്തുമായി തര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി…

Read More

മുൻ കാമുകൻ ക്രൂരമായി മർദിച്ചു, ആരോപണവുമായി നടി അനിഖ വിക്രമൻ

ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്. മർദ്ദനത്തിൽ പരിക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതര ആരോപണവുമായി എത്തിയത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്ന് കരുതിയ ജീവിതം വീണ്ടും തിരിച്ചു പിടിച്ചു, അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും…

Read More

പ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…

Read More

ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട് ; സുമലത

ബെംഗളൂരു: തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്.  ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചനയിൽ ഉണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മണ്ഡ്യയിൽ വലിയ റാലി നടത്തി അറിയിക്കുമെന്നും സുമലത പറഞ്ഞു. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. ഒരു തീരുമാനത്തിലെത്തിയാൽ മണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ വച്ചായിരിക്കും തീരുമാനമറിയിക്കുക സുമലത അറിയിച്ചു.

Read More
Click Here to Follow Us