മുൻ കാമുകൻ ക്രൂരമായി മർദിച്ചു, ആരോപണവുമായി നടി അനിഖ വിക്രമൻ

ബെംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ രംഗത്ത്.

മർദ്ദനത്തിൽ പരിക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതര ആരോപണവുമായി എത്തിയത്. നടി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകൾ കാരണം നഷ്ടമായെന്ന് കരുതിയ ജീവിതം വീണ്ടും തിരിച്ചു പിടിച്ചു, അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

അനൂപ് പിള്ളയെന്നയാളാണ് തന്റെ മുൻ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകൾ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി, പോലീസിൽ പരാതി നൽകിയതായും പോസ്റ്റിൽ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts