ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളുടെ ബാഗിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കൊച്ചി:കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖില്‍ ഭവനില്‍ കണ്ണന്‍ എന്ന അഖില്‍(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റില്‍ ഭരണിക്കാവ് കിഴക്കതില്‍ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത് . അഖില്‍ ബെംഗളൂരുവിൽ ലോജിസ്റ്റിക്ക് വിദ്യാര്‍ത്ഥിയും അഭിജിത്ത് ബെംഗളൂരുവിൽ രാമയ്യാ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയുമാണ്. ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കൊല്ലം സിറ്റി…

Read More

കുഞ്ഞുങ്ങൾക്കൊപ്പം നയൻതാരയും വിക്കിയും വിമാനത്താവളത്തിൽ

മുംബൈ :ഇരട്ടകുഞ്ഞുങ്ങളുമായി വിമാനത്താവളത്തിലെത്തിയ നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നയന്‍സും വിക്കിയും. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നയന്‍താര അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് കടന്നുപോയത്. ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു താരം. മുംബൈയില്‍ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തില്‍ ഇവര്‍ എത്തിയത്. വളരെ സിംപിൾ ലുക്കിൽ ആണ് താരങ്ങൾ ഇത്തവണയും പ്രത്യക്ഷപ്പെട്ടത്.

Read More

മന്ത്രി കോൺഗ്രസ്സിലേക്ക്, പ്രതിഷേധം അറിയിച്ച് പ്രവർത്തകർ

ബെംഗളൂരു: മണ്ഡ്യ കെ.ആർ.പേട്ടിലെ ബി.ജെ.പി എം.എൽ.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് സൂചനയെ തുടർന്ന് പ്രവർത്തകരിൽ കനത്ത പ്രതിഷേധം. കെ.സി. നാരായണ ഗൗഡയെ ചേർക്കുന്നതിന് മണ്ഡ്യയിൽ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും ബഹളവും നടന്നു. ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോർഡുകളും ബാനറുകളും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്നാൽ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ്…

Read More

സൗത്ത് ബെംഗളൂരുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റര്‍, നാലോളം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവയുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇവയെക്കുറിച്ച് എംപി തേജസ്വി സൂര്യ യുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

Read More

ബന്ദിപ്പൂർ, നാഗർഹോളെ വനങ്ങളിൽ നിന്നും 350 കഴുകൻമാരെ കണ്ടെത്തി 

ബെംഗളൂരു: രണ്ടു ദിവസമായി നടത്തിയ സര്‍വേയില്‍ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് നാല് ഇനത്തില്‍പെട്ട 350 ഓളം കഴുകന്മാരെ കണ്ടെത്തിയതായി റിപ്പോർട്ട്‌. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി സഹകരിച്ച്‌ കര്‍ണാടക വനം വകുപ്പാണ് സര്‍വേ നടത്തിയത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലക്കു പുറമെ, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, നീലഗിരി, വയനാട് , നീലഗിരി ബയോസ്പിയര്‍ റിസര്‍വ് എന്നിവിടങ്ങളിലും കഴുകന്മാരുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തി. കര്‍ണാടക, തമിഴ്നാട്,…

Read More

രണ്ട് ദളിത്‌ വീടുകൾ അഗ്നിക്കിരയാക്കി, ആളപായമില്ല

ബെംഗളൂരു: ഹാവേരി ജില്ലയിലെ റാണെബന്നൂര്‍ താലൂക്കിലെ നന്ദിഹള്ളി ഗ്രാമത്തില്‍ രണ്ട് ദളിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ടു. ഇരു വീടുകളിലുമായി ഉറങ്ങുകയായിരുന്ന 12 കുടുംബാംഗങ്ങള്‍ പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ വിവിധ ഗ്രാമങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണിപ്പോള്‍. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ ദളിത് കോളനിയിലൂടെ ഗ്രാമമേളയുടെ ഭാഗമായി ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പ്രശ്‌നം ആരംഭിച്ചതെന്ന് പറയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചില യുവാക്കളും കുട്ടികളും ജാഥയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ദളിതര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതിനെ ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.…

Read More

എസി സ്ഫോടനം യുവതിയും 2 പെൺമക്കളും വെന്തുമരിച്ചു 

ബെംഗളൂരു: റെയ്ചൂര്‍ ശക്തിനഗറില്‍ വീട്ടില്‍ എയര്‍കണ്ടീഷണര്‍ സ്ഫോടനത്തില്‍ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു. കെഎന്‍ രഞ്ജിത, മക്കള്‍ മൃദുല , താരുണ്യ എന്നിവരാണ് മരിച്ചത്. സംഭവ സമയം മണ്ഡ്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂര്‍ താപനിലയം അസി. എക്സിക്യുട്ടീവ് എന്‍ജിനിയറുമായ ഗൃഹനാഥന്‍ ശ്രീജിത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം നല്‍കി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലം സന്ദര്‍ശിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

എൻഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: എൻഐഎ സംഘം സഞ്ചരിച്ച പോലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കോട് സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മൈസൂരു പാതയിൽ മംഗളൂരുവിനടുത്ത് ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം. പുത്തൂരിൽ നിന്ന് അർളപ്പാടിലേക്ക് വരുകയായിരുന്നു നായ്ക്. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു

Read More

കോൺഗ്രസ്‌ ജില്ലാ അധ്യക്ഷന് പ്രവർത്തകരുടെ ചീമുട്ടയേറ് 

ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുക ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന് നേരെ ചീമുട്ടയേറ്‌. കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജില്ലാ അദ്ധ്യക്ഷന് നേരെ അതിക്രമം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവര്‍ത്തകര്‍ മുട്ട ഏറ് തുടര്‍ന്നു. കാറെടുത്ത് സ്ഥലം വിടാന്‍ അദ്ധ്യക്ഷന്‍ ശ്രമിച്ചെങ്കിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

Read More

നടൻ ബാല ആശുപത്രിയിൽ 

കൊച്ചി : നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടൻ കരൾ, ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെ നിരവധി സഹായം നൽകി പ്രശംസ നേടിയിരുന്നു താരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയ്ക്ക് ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.

Read More
Click Here to Follow Us