കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യമാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് സർവേറ്റർ ഉത്തരവിട്ടത്.
Read MoreTag: Latestnews
നർത്തകിക്ക് നേരെ നോട്ടുകൾ വാരിയെറിഞ്ഞു, നേതാവിനെതിരെ രൂക്ഷ വിമർശനം
ബെംഗളൂരു: വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍. ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരിയെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി. ഇത് ലജ്ജാകരമാണെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം…
Read Moreമനീഷ് സിസോദിയയെ ഇ. ഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.
Read Moreഒത്തു തീർപ്പിന് 30 കോടി വാഗ്ദാനം, ഫേസ്ബുക്ക് ലൈവിൽ സ്വപ്ന സുരേഷ്
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്. ഒത്തു തീർപ്പിനായി 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം…
Read Moreകാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു
ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreമുൻ കാമുകിയെ പേടിച്ച് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്നു
ബെംഗളൂരു: ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നു.വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. വിവാഹത്തിന് മുമ്പ് ഭാര്യയോട്…
Read Moreയുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് വിട്ട എംപിക്കെതിരെ പ്രതിഷേധം
ബെംഗളൂരു: നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തില്‍ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറില്‍ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ഇന്നലെ വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ പരിശോധിക്കുകയായിരുന്നു എംപി. ഇതിനിടെ ഒരു സ്റ്റാളില്‍ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയില്‍ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്.…
Read Moreവോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…
Read Moreറാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവർ അസഭ്യം പറയുന്നതിന്റെയും ആക്രമിക്കുന്നതിന്റയും വീഡിയോ വൈറൽ
ബെംഗളൂരു: റാപ്പിഡോ ഡ്രൈവറെ ഓട്ടോ ഡ്രൈവര്‍ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമം നടത്തിയതിന്റെ വീഡിയോ പുറത്ത്, തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ്. ബെംഗളുരുവില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള റാപ്പിഡോ ഡ്രൈവറെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ അസഭ്യം പറയുന്നതിന്റെയും, ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് അത് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും പോലീസിനെ ടാഗ് ചെയ്യുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇന്ദിരാനഗറിലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കര്‍ശനവും ആവശ്യമായ നടപടിയും സ്വീകരിക്കുമെന്നും…
Read Moreപ്ലേറ്റ് കഴുകുന്നതിനെ ചൊല്ലി തർക്കം, യുവാവിനെ അടിച്ചു കൊന്നു
ബെംഗളൂരു: ഭക്ഷണം കഴിച്ചതിന് ശേഷം പ്ലേറ്റ് കഴുകുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പത്തൊമ്പതുകാരനെ അടിച്ചുകൊന്നു. ഉത്തരേന്ത്യൻ സ്വദേശിയായ സഞ്ജയ് (20) ആണ് മരിച്ചത്. മംഗളൂരു ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂരിൽ തീരദേശ സംരക്ഷണ കേന്ദ്രത്തിൽ ഭക്ഷണത്തിന് ശേഷം പ്ലേറ്റ് കഴുകുന്ന ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു ഉത്തരേന്ത്യൻ സ്വദേശിയായ സോഹൻ യാദവിനെ (19) മംഗളൂരു റെയിൽവെ സ്റ്റേഷനിൽ നിന്ന് ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടിയേറ്റ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജയെ…
Read More