ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വയറ്റില്‍ ചെറിയ അള്‍സര്‍ ബാധയുള്ളതായും ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവില്‍ ആരോഗ്യനിലയില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വയറ്റില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി, അത് വൈദ്യശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നു എന്ന് ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read MoreTag: Latestnews
80 കഴിഞ്ഞവർക്ക് ‘വോട്ട് അറ്റ് ഹോം’ പരീക്ഷണവുമായി കേന്ദ്ര കമ്മീഷൻ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. രാജ്യത്ത് ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമായി കർണാടകയിൽ ആണ് നടക്കാൻ പോകുന്നത്. പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം’ മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർത്ഥികൾക്കും പത്രിക സമർപ്പിക്കാൻ `സുവിധ’ മൊബൈൽ…
Read Moreഭാവി വരന്റെ കൂടെ യുവതി ഒളിച്ചോടിയത് ബെംഗളൂരുവിലേക്ക്
തൊടുപുഴ : വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും…
Read Moreഎം. ശിവശങ്കർ ആശുപത്രിയിൽ
കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി. വൈകിട്ടാണ് ശാരീരിക അവസ്ഥയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ജയിൽ അധികൃതരെ ശിവശങ്കർ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറെ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറെ ജയിലിലേക്ക് മാറ്റിയത്.
Read Moreരോമാഞ്ചം ഒടിടി യിലേക്ക്
സമീപകാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ് രോമാഞ്ചം. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്നും 62 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരാണ്.…
Read Moreകോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ധ്രുവനാരായണൻ അന്തരിച്ചു
ബെംഗളൂരു: കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍. ധ്രുവനാരായണന്‍ അന്തരിച്ചു. മൈസൂരുവിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 6.40 ഓടെ ആയിരുന്നു അന്ത്യം. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഉടന്‍ അദേഹത്തിന്റെ ഡ്രൈവര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ധ്രുവനാരായണന്റെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് അനുശോചന കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ധ്രുവനാരാണയന്‍ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ്. ധ്രുവനാരായണന്റെ വിയോഗത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നയിക്കുന്ന സംസ്ഥാന പ്രജാധ്വനി യാത്ര നിര്‍ത്തിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
Read Moreമൊബൈൽ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കെണിയില്‍പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ പരിചയമുണ്ടെന്നും ഇവരുടെ സുഹൃത്തുക്കളാണ് മറ്റുള്ളവരെന്നും കുട്ടി പോലീസ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
Read Moreവിവിധ വികസനപദ്ധതികൾ : പ്രധാന മന്ത്രി മറ്റന്നാൾ സംസ്ഥാനത്ത് വീണ്ടുമെത്തുന്നു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞാറാഴ്ച സംസ്ഥാനത്തെത്തും. 16,000 കോടി രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം മണ്ഡ്യയിലെ പ്രധാന റോഡുകളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും. ഹുബ്ബള്ളി-ധാര്‍വാഡിലെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. എന്‍എച്ച് 275-ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇത്…
Read Moreഅനധികൃത ഖനന കേസ്, മുൻ മന്ത്രിയ്ക്ക് കോടതിയുടെ സമൻസ്
ബെംഗളൂരു:അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഗാലി ജനാർദൻ റെഡ്ഡിക്ക് പ്രത്യേക സിബിഐ കോടതി സമൻസ് അയച്ചു. റെഡ്ഡിയുടെ പണമിടപാട് സംബന്ധിച്ച വിശദവിവരങ്ങൾ നൽകാൻ സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, ഐൽ ഓഫ് മാൻ, അധികാരികൾക്ക് അഭ്യർത്ഥന കത്ത് നൽകാനും കോടതി ഉത്തരവിട്ടു. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) പാർട്ടി സ്ഥാപകൻ ഗാലി ജനാർദ്ധൻ റെഡ്ഡി 2009-10 കാലയളവിൽ 7 മുതൽ 8 ദശലക്ഷം മെട്രിക് ടൺ വരെ അനധികൃതമായി ഇരുമ്പയിർ ഇടപാട് നടത്തിയതായി സിബിഐ കണ്ടെത്തി. പ്രതിയുടെ ഗണ്യമായ ഭാഗം വിവിധ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി…
Read Moreകോടികൾ സമ്പാദിച്ചത് അടക്ക കൃഷിയിലൂടെ, അഴിമതി ആരോപണത്തിൽ വിശദീകരണവുമായി എംഎൽഎ
ബെംഗളൂരു:വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ. അഴിമതിയാരോപണം നേരിടുന്ന ബിജെപി എം.എല്‍.എ. മാദല്‍ വിരൂപാക്ഷപ്പയാണ് തനിക്ക് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് പറഞ്ഞത്. വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൊട്ടിക്കരഞ്ഞത്. തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കര്‍ഷകന്റെ വീട്ടില്‍ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കറുണ്ട്. വിപണനശാലയുമുണ്ട്. നിരവധി ബിസിനസുകള്‍ നടത്തുന്നു.…
Read More