ഭാവി വരന്റെ കൂടെ യുവതി ഒളിച്ചോടിയത് ബെംഗളൂരുവിലേക്ക്

തൊടുപുഴ : വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്‍റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts