80 കഴിഞ്ഞവർക്ക് ‘വോട്ട് അറ്റ് ഹോം’ പരീക്ഷണവുമായി കേന്ദ്ര കമ്മീഷൻ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. രാജ്യത്ത് ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമായി കർണാടകയിൽ ആണ് നടക്കാൻ പോകുന്നത്.

പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം’ മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർത്ഥികൾക്കും പത്രിക സമർപ്പിക്കാൻ `സുവിധ’ മൊബൈൽ ഫോണും വികസിപ്പിച്ചിട്ടുണ്ട്. ഇതും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാം. സ്ഥാനാർത്ഥികൾക്ക് പൊതുയോഗങ്ങൾക്കും റാലികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി തേടേണ്ടത് സുവിധ ആപ്പ് വഴിയാവും. 

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts