നാളെ ഉദ്ഘടനത്തിനൊരുങ്ങുന്നത് പണിതീരാത്ത അതിവേഗ പാതയെന്ന് ആക്ഷേപം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണിതീരാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയെന്ന് ആക്ഷേപം. യു.പി.എ സര്‍ക്കാര്‍ 3000 കോടി രൂപ എസ്റ്റിമേറ്റില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ഈ പദ്ധതി 9551 കോടി രൂപക്കാണ് ബെംഗളൂരു ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് (ഡിബിഎല്‍)കമ്പനിക്ക് കരാര്‍ നല്‍കിയത്.

പാത ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ലക്ഷവും ഒന്നര കിലോമീറ്റര്‍ റോഡ് ഷോയില്‍ 40,000വും പേരെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളാണ് മണ്ഡ്യയിൽ പൂര്‍ത്തിയാവുന്നത്.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി ഈ മാസം ഏഴിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പടങ്ങളും യഥാര്‍ത്ഥ അവസ്ഥയും തമ്മില്‍ വലിയ അന്തരമാണ് കോണ്‍ഗ്രസ് സംഘത്തിനൊപ്പം അര കിലോമീറ്റര്‍ അതിവേഗ പാതയിലൂടെ നടന്നവർക്ക് കാണാനായത് എന്നാണ് ആക്ഷേപം .പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ഞായറാഴ്ച ഏര്‍പ്പെടുത്തുന്ന 12 മണിക്കൂര്‍ ഗതാഗത നിയന്ത്രണം പാതയിലെ കരിങ്കല്‍ കൂമ്പാരവും പൊടിപടലവും ജനങ്ങളുടെ കണ്ണില്‍ പെടാതിരിക്കാനാണെന്ന് ആക്ഷേപം ശരിവെക്കുന്നതാണ് പുറത്ത്ശ്യ വിട്ട ദൃശ്യങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
[masterslider id="10"]

Related posts